Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നയിക്കാനാവശ്യപ്പെട്ടത് വി ഡി സതീശൻ, അദ്ദേഹം മറുപടി പറയട്ടെ’; ദീപ്തി മേരി വര്‍ഗീസ്


കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച നേട്ടത്തിന് പിന്നാലെ കൊച്ചി മേയര്‍ സ്ഥാനത്തെ ചൊല്ലി യുള്ള കോണ്‍ഗ്രസിലെ ഭിന്നത പരസ്യമാകുന്നു. പദവിയിലേക്ക് പരിഗണിച്ച ദീപ്തി മേരി വര്‍ഗീസിന്റെ പേര് വെട്ടിയതിനെ ചൊല്ലിയാണ് പൊട്ടിത്തെറി. വിഷയത്തില്‍ കെപിസിസി നിര്‍ദേശം പാലിക്കപ്പെട്ടിട്ടി ല്ലെന്ന് ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് ദീപ്തി നിലപാട് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് നയിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. യുഡിഎഫിന് തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം വിജയകമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നാണ് കരുതുന്നത്. ജയിച്ചുവന്ന 46 കൗണ്‍സിലര്‍മാരോടൊപ്പ മാണ് താന്‍. ഇപ്പോള്‍ തീരുമാനിക്കപ്പെട്ട രണ്ട് മേയര്‍മാരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തനം തുടരും. തെരഞ്ഞെടുപ്പിനെ നയിക്കണം എന്ന് നേതൃത്വ ത്തിന്റെ നിര്‍ദേശം അനുസരിച്ചു. പിന്നീട് മാറ്റിയിട്ടുണ്ടെങ്കില്‍ അത് വിശദീകരിക്കേണ്ടത് അത്തരം ഒരു തീരുമാനം എടുത്തവരാണ്. പ്രത്യേകിച്ച് ഒന്നും പറയാനില്ല. മികച്ച ഭരണം കാഴ്ച വയ്ക്കാന്‍ വേണ്ടി പ്രവര്‍ ത്തിക്കും എന്നും ദീപ്തി പറഞ്ഞു.

മേയർ തെരഞ്ഞെടുപ്പ് രീതിയില്‍ അപാകത സംഭവിച്ചിട്ടുണ്ട്. അക്കാര്യം പാര്‍ട്ടി വേദിയില്‍ അറിയിക്കും. പ്രതിഷേധങ്ങളില്ല. കെപിസിസി നല്‍കുന്ന സര്‍ക്കുലര്‍ പ്രകാരം വേണം തീരുമാനങ്ങള്‍ എടുക്കേണ്ടത്. അത്തരം നടപടികളില്‍ അപാകതകള്‍ ഉണ്ടായെന്ന് കരുതുന്നു. പ്രതിപക്ഷ നേതാവാണ് തന്നെ ഉത്തര വാദിത്തം ഏല്‍പ്പിച്ചത് പ്രതിപക്ഷ നേതാവാണ്. ഇപ്പോഴുണ്ടായ വിഷയത്തില്‍ ഇനി മറുപടി പറയേണ്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ തനിക്കായിരുന്നു ഭൂരിപക്ഷം. ഭൂരിപക്ഷം തനിക്കില്ലെന്ന് ചിലര്‍ പറയുന്നതിനോട് യോജിക്കാനാവില്ല. കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടുന്നതില്‍ വീഴ്ച സംഭവിച്ചു എന്നും ദീപ്തി മേരി വര്‍ഗീസ് അറിയിച്ചു.


Read Previous

അഭിമാന നിമിഷമെന്ന് ഇസ്രോ ചെയർമാൻ ഐഎസ്ആർഒയുടെ എൽവിഎം 3  എം 6 റോക്കറ്റ്  വിക്ഷേപണം വിജയം

Read Next

ഞങ്ങള്‍ ഇന്ത്യയിലെ രണ്ട് പ്രമുഖ പിടികിട്ടാപ്പുള്ളികള്‍’, പരിഹസിച്ച് ലളിത് മോദിയും മല്യയും, പിന്നാളാഘോഷം: വിഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »