ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോഴിക്കോട്: പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണച്ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപിയെ സംസാരിക്കാന്‍ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് വേദിയിലുണ്ടായ പിടിവലി ഒരു കുടുംബത്തിലെ കാര്യം പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അവിടെ ഒരുതരത്തിലുമുള്ള അച്ചടക്ക ലംഘനവും ഉണ്ടായിട്ടില്ലെന്നും സതീശന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ജാഥയുടെ ശോഭ കെടുത്താന്‍ ഇല്ലാത്ത ഒരു കാര്യം ഊതിവീര്‍പ്പിക്കുകയാണ്. ജാഥ വൈകിയതിനാല്‍ ഷാഫി തന്നെയാണ് വേഗം പ്രതിപക്ഷ നേതാവിനെ വിളിക്കാന്‍ പറഞ്ഞത്. ഒരു പ്രധാനമാധ്യമം വാര്‍ത്ത കൊടുത്തത് സ്റ്റേജിലെ ഉന്തും തള്ളും കാരണം മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണെന്ന് പറഞ്ഞെന്നാണ്. അങ്ങനെ ഒന്നു ഉണ്ടായെന്ന് തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുകയാണ്. അങ്ങനെ വാര്‍ത്ത കൊടു ക്കുന്നതോടെ തകരുക നിങ്ങളുടെ വിശ്വാസ്യതയാണ്. ആയിരക്കണക്കിന് വോട്ടുകള്‍ക്ക് യുഡിഎഫ് തോറ്റ മണ്ഡലങ്ങളില്‍ ജാഥയ്ക്കു കിട്ടിയ സ്വീകരണം കേരളീയ സമൂഹം വിലയിരുത്തും. ജാഥയുടെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഞാന്‍ നയിക്കുന്ന ജാഥയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇങ്ങനെ പറയുന്നത് ശരിയല്ല. ജാഥയുടെ ശോഭ കെടുത്താന്‍ വേണ്ടി ഇല്ലാത്ത വാര്‍ത്ത കൊടുക്കുകയാണ്. ഇതൊക്കെ ഒരുവീട്ടില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യമല്ലേ?. ഇങ്ങനെ കള്ളം പ്രചരിപ്പിച്ചാല്‍ കേരളം എങ്ങോട്ടാണ് പോകുക, എന്റെ ദൈവമേ’ – സതീശന്‍ ചോദിച്ചു.
കേരളത്തിലെ യുഡിഎഫ് വലതുപക്ഷമല്ലെന്നും ഇടതുപക്ഷമാണെന്നും സതീശന്‍ പറഞ്ഞു. എന്നും നെഹ്രുവിയന്‍ സോഷ്യലിസ്റ്റാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. ഡിഎ അവകാശമല്ലെന്ന് ഹൈക്കോ ടതിയില്‍ പറഞ്ഞ സര്‍ക്കാരാണ് ഇവിടുത്തേ കമ്യൂണിസ്റ്റ് സര്‍ക്കാര്‍. നാളെ എട്ടുമണിക്കൂര്‍ ജോലി അവകാശമല്ലെന്ന് ഇവര്‍ പറയും. ഇക്കാര്യം ബിജെപി പറയുന്നതാണ്. കാരണം അവര്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാരാണ്. കേരളത്തിലെ സര്‍ക്കാരിനെ ലെഫ്റ്റ് എന്ന് എങ്ങനെ വിളിക്കുമെന്നും സതീശന്‍ ചോദിച്ചു.
എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടിയാല്‍ പാവപ്പെട്ട എന്ന പദം മലയാളവാക്കില്‍ ഉണ്ടാകില്ലെന്ന എംവി ഗോവിന്ദന്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ; ആളുകളെ കബളിപ്പിക്കാന്‍ വേണ്ടി എന്തൊക്കയോ പറയുകയാണ്. വേറെ ഏതോ ലോകത്തിലാണ് അദ്ദഹം. ഭൂമിയില്‍ അല്ല. ഭൂമിയി ലേക്ക് തിരിച്ചുവരണമെന്നാണ് എനിക്ക് അദ്ദേഹത്തിനോടുള്ള അഭ്യര്‍ഥന. ഭൂമിയില്‍ കാലു കുത്തി സംസാരിച്ചാല്‍ നല്ലതായിരിക്കും.
