ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തൃശൂര്‍: കഴിഞ്ഞതവണ എല്‍ഡിഎഫിനെതിരേ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത ആളെ സിപിഎം സ്ഥാനാര്‍ഥിയാക്കിയതിനെത്തുടര്‍ന്ന് തൃശൂര്‍ സിപിഎമ്മിലും പൊട്ടിത്തെറി. തൃശൂര്‍ കോര്‍പ്പറേഷനിലെ കോട്ടപ്പുറം ഡിവിഷനില്‍ ആണ് സിപിഎം വിമത സ്ഥാനാര്‍ത്ഥിയെ നേരിടേണ്ടി വരിക. സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ പി ഹരിയെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇയാള്‍ നേരത്തെ കോണ്‍ഗ്രസിന് വേണ്ടി ചുമരെഴുതിയും പോസ്റ്റര്‍ ഒട്ടിച്ചും നടന്ന ആളാണെന്നാണ് പ്രദേശത്തെ പാര്‍ട്ടിക്കാരില്‍ ഒരുവിഭാഗം പറയുന്നത്.

ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുകയും വിമത സ്ഥാനാര്‍ത്ഥി യായി ജിതിനെ മത്സരിപ്പിക്കാനും തീരുമാനിച്ചു. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം രുക്ഷമായി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പേ പി ഹരി കോട്ടപ്പുറം ഡിവിഷനില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എത്തി യതും പ്രവര്‍ത്തകരെ ചൊടിപ്പിച്ചു. ഇതിനെതിരെ മേല്‍ഘടകത്തിന് പരാതി നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ലോക്കല്‍ സെക്രട്ടറി ബിജു പറഞ്ഞു. പാര്‍ട്ടി നടപടി ഉണ്ടായാല്‍ നേരിടുമെന്നും തങ്ങള്‍ പാര്‍ട്ടിക്ക് എതിരല്ലെന്നും ബിജു കൂട്ടിച്ചേര്‍ത്തു.
