Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജയാ ഒരു ചായ തരൂ’ ഒറിജിനലിനെ വെല്ലും’; ജയന്റെ ഫിഗറില്‍ ചായ വില്‍പ്പന, യുവജനോത്സവ നഗരിയിലെ താരമായി അഷറഫ്- വിഡിയോ


തൃശൂര്‍: അനശ്വര നടന്‍ ജയന്റെ ഫിഗറില്‍ തൃശൂര്‍ നഗരത്തില്‍ ചായവില്‍ക്കുന്ന ‘ജയന്‍’ അഷറഫ് യുവജനോത്സവ നഗരിയിലും താരം. ചായ വില്‍പ്പന ഉപജീവനത്തിന് തുടങ്ങിയതാണെങ്കിലും കക്ഷി ഇപ്പോള്‍ ഒരു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്.

ജയന്റെ വേഷമണിയേണ്ടിവന്നതിന് പിന്നില്‍ കണ്ണീരുപ്പുകലര്‍ന്ന കഥയുണ്ടെങ്കിലും ജയന്റെയും ദൈവത്തിന്റെയും അനുഗ്രഹം മൂലം ഇപ്പോള്‍ പതിയെ ചിരിയുടെ പൂക്കാലത്തിലേക്ക് ജീവിതം എത്തി ക്കൊണ്ടിരിക്കുകയാണെന്നാണ് അഷ്‌റഫ് പറയുന്നത്. കോമഡി ഷോകളിലും മിമിക്രി വേദികളിലും താരമായിരുന്ന അഷറഫ് ജീവിത ബുദ്ധിമുട്ടുകള്‍ കടുത്തതോടെ വേദിയോട് വിടപറഞ്ഞ് പ്രവാസി യായി. പതിനഞ്ചുവര്‍ഷത്തോളം അറബിനാട്ടില്‍ വിയര്‍പ്പൊഴുക്കിയ അദ്ദേഹം മൂന്നുസഹോദരിമാരെ വിവാഹം കഴിപ്പിച്ചുവിട്ടു. ആദ്യം ഷാര്‍ജയിലെ കുബ്ബൂസ് കടയിലായിരുന്നു ജോലി. സഹോദരിമാരുടെ വിവാഹം കഴിഞ്ഞതോടെ നാട്ടിലേക്കുവന്നു.

ഒരു വീടെന്ന സ്വപ്നവുമായി ഒമാനില്‍ പോയെങ്കിലും കോവിഡ് വില്ലനായി. വിസ ക്യാന്‍സലായി. വീട്ടുചെലവ്, വാടക അങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ട ബാദ്ധ്യത അഷറഫി ന്റേത് മാത്രമായി. ചായയും കടിയും വിറ്റ് അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താം എന്ന് പരീക്ഷി ച്ചുനോക്കാന്‍ തീരുമാനിച്ച അഷറഫ് ബൈക്കില്‍ കെറ്റില്‍ നിറയെ ചായയും കവര്‍ നിറയെ പലഹാര ങ്ങളുമായി ഇറങ്ങിത്തിരിച്ചു.

കളിയാക്കലും കുറ്റപ്പെടുത്തലും പ്രതീക്ഷിച്ചുതന്നെ ചായയുമായി തെരുവിലിറങ്ങി. കുറച്ചുദൂരം പോയപ്പോള്‍ ജയാ ഒരു ചായ തരൂ എന്ന വിളിയെത്തി. ഇനി ഇങ്ങനെ തന്നെ മുന്നോട്ടുപോകുമെന്ന് അതോടെ അഷറഫ് ഉറപ്പിക്കുകയായിരുന്നു.


Read Previous

സമുദായ പ്രീണനം ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍; കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വഴി മാറുന്നു

Read Next

ബിഗ് ടിവിയുടെ വരവും മാധ്യമപ്പടയുടെ കൂടുമാറ്റവും; മലയാള വാർത്താമാധ്യമ രംഗത്ത് വീണ്ടും ‘അയിരൂർ’ വിപ്ലവം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »