Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുന്നണി മാറ്റത്തിന് ജോസ്‌ കെ.മാണി കോണ്‍ഗ്രസ് നേതാക്കളെ കണ്ടു; നിഷേധിച്ചാല്‍ പറയുന്ന പണി ചെയ്യും’: മാണി സി. കാപ്പന്‍


കോട്ടയം: യുഡിഎഫില്‍ ചേരുന്നതിനായി ജോസ് കെ. മാണി കോണ്‍ഗ്രസ് നേതാക്കളെ കണ്ടിരുന്നു വെന്ന് പാലാ എംഎല്‍എ മാണി സി. കാപ്പന്‍. ഇല്ലെങ്കില്‍ താന്‍ പറഞ്ഞത് നിഷേധിക്കാന്‍ ജോസ് കെ. മാണിയെ മാണി സി. കാപ്പന്‍ വെല്ലുവിളിച്ചു. ‘കണ്ട നേതാക്കളെ ഞാന്‍ ഇപ്പോള്‍ പറയുന്നില്ല.

കുരിശുപള്ളി മാതാവിന്റെ മുന്നില്‍ വെച്ച് കണ്ടില്ലെന്ന് പറഞ്ഞാല്‍ ജോസ് കെ. മാണി പറയുന്ന പണി താന്‍ ചെയ്യുമെന്നും കാപ്പന്‍ പറഞ്ഞു. തനിക്കെതിരെ ജോസ് കെ. മാണി ഉയര്‍ത്തിയ ആരോപണങ്ങള്‍ ക്കും അദേഹം മറുപടി നല്‍കി.പാലായില്‍ വീണ്ടും മത്സരിച്ചാല്‍ തോല്‍ക്കുമെന്ന ഭയമാണ് ജോസിന്റെ ആരോപണങ്ങള്‍ക്ക് കാരണം. പാലായിലെ പദ്ധതികള്‍ എങ്ങനെയാണ് മുടക്കിയത് എന്നാണ് ജോസ് കെ. മാണി വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞത്.

പാലായുടെ വികസനത്തിനായി മാണി സി. കാപ്പന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ജനങ്ങള്‍ക്ക് ചൂണ്ടിക്കാണി ക്കാന്‍ ഒരു പ്രാദേശിക പദ്ധതി പോലും അവിടെയില്ലെന്നും ജോസ് കെ. മാണി ആരോപിച്ചിരുന്നു. തന്ത്രവും മന്ത്രവും ഒന്നും പ്രയോഗിച്ചിട്ട് കാര്യമില്ല. പാലയിലെ ജനങ്ങള്‍ അത് തിരിച്ചറിയും. പാലായില്‍ ജയിക്കാമെന്ന് ജോസ് കെ. മാണി സ്വപ്നം കാണേണ്ടെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.


Read Previous

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ മിത്രോത്സവം സീസൺ 1 സംഘടിപ്പിച്ചു

Read Next

പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയില്ല; കരസേനാ മുന്‍ മേധാവി എം.എം നരവനെയുടെ പുസ്തകം പ്രചരിപ്പിക്കുന്നതിനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »