വെള്ളത്തിൽ വീണ കുട്ടികളെ രക്ഷിക്കാൻ ചാടി; കുടുംബത്തിലെ 4 പേർ ഭാരതപ്പുഴയിൽ മുങ്ങി മരിച്ചു


തൃശൂർ: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കുടുംബത്തിലെ നാല് പേർ മരിച്ചു. ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീർ (47), ഭാര്യ ഷാഹിന (35), മകൾ സെറ (10), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ (12) എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട ഉടനെ ഷാഹിനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പിന്നാലെ ഫുവാദ് സനിന്റെ മൃതദേഹം കണ്ടെത്തി. അതിനു ശേഷം കബീറിന്റേയും രാത്രി 8.15ഓടെ സെറയുടേയും മൃതദേഹ ങ്ങളും കണ്ടെത്തി. 4 മൃതദേഹങ്ങളും ആശുപത്രിലേക്ക് മാറ്റി.

കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടു എന്നായിരുന്നു ആദ്യം വന്ന വിവരങ്ങൾ. എന്നാൽ കുട്ടികൾ കടവിനോടു ചേർന്നുള്ള തീരത്തു കളിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. രക്ഷിക്കാനിറങ്ങിയപ്പോഴാണ് കബീറും ഷാഹിനയും ഒഴുക്കിൽപ്പെട്ടത്.

വൈകീട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. അ​ഗ്നിശമന സേന, പൊലീസ്, നാട്ടുകാർ ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.


Read Previous

124 വയസ്, ഭക്ഷണം 3നേരം, ഊണുകഴിഞ്ഞ് പതിവ് നടത്തം, രാത്രി 8-ന് ഉറങ്ങും; ഈ മുത്തശ്ശി സൂപ്പറാ..!

Read Next

വീട്ടിൽ കയറി ഇരുമ്പു വടി കൊണ്ട് അടിച്ചു കൊന്നു; പ്രതി ​ഗുണ്ടാ ലിസ്റ്റിൽ ഉള്ളയാൾ, കൃത്യം ചെയ്ത് ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »