വെറും കോലാഹലം, ഞങ്ങള്‍ക്ക് ഇതിനെ കുറിച്ച് ഒരു അറിവും ഇല്ല; റിയാസിനെ കരിവാരിത്തേയ്ക്കാന്‍ ശ്രമം: പി മോഹനന്‍


കോഴിക്കോട്: പിഎസ് സി നിയമനത്തിനായി പാര്‍ട്ടി നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. എല്ലാ മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന കോലാഹലങ്ങള്‍ മാത്രമാണ്. പാര്‍ട്ടി യെയും മന്ത്രി മുഹമ്മദ് റിയാസിനെയും കരിവാരി തേയ്ക്കാനുള്ള ശ്രമം മാത്രമാണി തെന്നും പി മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘നിങ്ങള്‍ കോലാഹലം ഉണ്ടാക്കുന്ന പോലെ ഇതിനെ സംബന്ധിച്ച ഒരു അറിവും ഞങ്ങ ള്‍ക്കില്ല. പിഎസ് സി അംഗത്തെ നിയമിക്കാന്‍ പോകുന്നു. മാധ്യമങ്ങളും സിപിഎമ്മി ന്റേയും സര്‍ക്കാരിന്റേയും രാഷ്ട്രീയ എതിരാളികളും കൂടി പാര്‍ട്ടി പിഎസ് സി അംഗത്തിന്റെ നിയമനം നടത്താന്‍ പോകുന്നു എന്ന തരത്തിലാണ് കോലാഹലം ഉണ്ടാക്കുന്നത്. അത്തരം കാര്യങ്ങളെ കുറിച്ച് എനിക്ക് ഒരു അറിവും ഇല്ല. പാര്‍ട്ടി ജില്ലാ കമ്മിറ്റിക്കും അറിവ് ഇല്ല.’- മോഹനന്‍ പറഞ്ഞു.

അറിവുള്ള കാര്യത്തെ കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാറുണ്ട്. അറിവില്ലാത്ത കാര്യത്തെ കുറിച്ച് ചോദിച്ചാല്‍ ഞങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. എനിക്കും കഴിയില്ല. പാര്‍ട്ടി സഖാക്കള്‍ക്കും കഴിയില്ല. എന്തെങ്കിലും ഒരു കോലാഹലം ഉണ്ടാക്കി മുഹമ്മദ് റിയാസിനെ, പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗമായ മുഹമ്മദ് റിയാസിനെയും പാര്‍ട്ടി യെയും സര്‍ക്കാരിനെയും കരിവാരി തേയ്ക്കാം എന്ന് ഉദ്ദേശിക്കുന്ന കുറച്ച് മാധ്യമ ങ്ങളും ചില രാഷ്ട്രീയ എതിരാളികളും ഉണ്ടാവും. അതൊന്നും നടക്കില്ല. അതിനെ യെല്ലാം ശക്തമായി പ്രതിരോധിക്കും.

എന്നാല്‍ ഇതുസംബന്ധിച്ച് ഒരു അറിവും ഇല്ല. തെറ്റായ പ്രവണതകള്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. അങ്ങനെ ഒന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ഞങ്ങള്‍ കര്‍ശനമായ നിലപാട് സ്വീകരിക്കും.വെറുതെ എന്തെങ്കിലും കോലാഹലം ഉണ്ടാക്കുക. ഞങ്ങള്‍ ഇങ്ങനെ കെട്ടിപ്പുറപ്പെട്ട് ഇതിന്റെ പിന്നാലെ നടക്കുന്ന കൂട്ടരാണോ? ‘- മോഹനന്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

മുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടും; റെഡ് അലർട്ട്: വിമാനങ്ങൾ റദ്ദാക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Read Next

ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ഏറ്റവും രക്ത ദാഹിയായ കുറ്റവാളിയെ കെട്ടിപ്പിടിക്കുന്നു’: മോഡിയുടെ റഷ്യ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സെലെന്‍സ്‌കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »