ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കണ്ണൂര്‍: പാകിസ്ഥാന് വേണ്ടി ഇന്ത്യയില്‍ ചാരവൃത്തി നടത്തിയെന്ന കേസില്‍ പിടിയിലായ ഹരിയാനയി ലെ യുട്യൂബര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. പയ്യന്നൂരിനു സമീപത്തെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ നടന്ന തെയ്യം ചടങ്ങില്‍ ജ്യോതി മല്‍ഹോത്ര പങ്കെടുത്തതായാണ് പുതിയ വിവരം. തെയ്യത്തിന്റെ വിഡി യോയിലും ജ്യോതിയുടെ ദൃശ്യങ്ങളുണ്ട്.
ജ്യോതി സോഷ്യല്‍ മീഡിയയിലും കണ്ണൂരിലെ സന്ദര്‍ശനത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. വിവരം പുറത്തുവന്നതോടെ പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ജനുവരിയില്‍ കേരളത്തില്‍ നടത്തിയ ഏഴുദിവസത്തെ സന്ദര്‍ശനത്തിനിടെ ജ്യോതി ഈ ക്ഷേത്രത്തിലുമെത്തിയെന്നാണ് കരുതുന്നത്.
ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കേരളത്തി ലും എത്തിയിരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്നാണ് ജ്യോതി യാത്ര ആരംഭിച്ചത്. ദൃശ്യങ്ങളില്‍ വിമാനത്താവളവും വിവരണങ്ങളും പങ്കുവെക്കുന്നുണ്ട്. കോഴിക്കോട്, തൃശ്ശൂര്‍, മൂന്നാര്‍, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം, ഇടുക്കി എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി യതിന് ശേഷം വിഡിയോയും ചിത്രങ്ങളും പകര്‍ത്തിയിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഈ യാത്ര വെറുമൊരു യാത്രയല്ലെന്നും ഓര്‍മകളുടെ യാത്രയാണെന്നും ജീവിച്ചി രിക്കുന്ന കാലത്തോളം ഓര്‍മ്മിപ്പിക്കപ്പെടുമെന്നും കേരളത്തിലെ സന്ദര്‍ശനത്തിന് ശേഷം പങ്കുവെച്ച വിഡിയോയില്‍ ജ്യോതി പറയുന്നുണ്ട്.
