Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാഫിര്‍’ പോസ്റ്റ് ആദ്യം എത്തിയത് ഇടത് സൈബര്‍ ഗ്രൂപ്പില്‍, പോരാളി ഷാജിക്ക് പിന്നില്‍ വഹാബെന്ന് പൊലീസ്


കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ വിവാദമായ ‘കാഫിര്‍’ പോസ്റ്റില്‍ ഹൈക്കോടതിയില്‍ നിര്‍ണായക വിവരങ്ങള്‍ സമര്‍പ്പിച്ച് പൊലീസ്. പോസ്റ്റ് ആദ്യമെത്തിയത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടി ലുള്ളത്. വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിമിന്റെ വാട്സ് ആപ്പ് സന്ദേശമെന്ന പേരിലാണ് ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമായിരുന്നു ഇതില്‍.

കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ആദ്യം എത്തിയത് ‘റെഡ് എന്‍കൗണ്ടേഴ്സ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണെന്നാണ് പൊലീസ് പറയുന്നത്. ഈ സ്‌ക്രീന്‍ഷോട്ടുകള്‍ ‘അമ്പലമുക്ക് സഖാക്കള്‍’ എന്ന ഫെയ്സ്ബുക്ക് പേജില്‍ പിന്നീട് പ്രത്യക്ഷപ്പെട്ടു. ‘പോരാളി ഷാജി’ എന്ന ഫെയ്സ്ബുക്ക് പേജിന് പിന്നില്‍ വഹാബ് എന്ന ആളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സന്ദേശം പെട്ടെന്നുതന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുഹമ്മദ് കാസിമല്ല സ്‌ക്രീന്‍ ഷോട്ടിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.


Read Previous

പ്രമുഖ റേഡിയോ അവതാരിക ആർ ജെ ലാവണ്യ അന്തരിച്ചു, കുവൈറ്റിലെ ആദ്യ മലയാളം റേഡിയോയിലൂടെ പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ടവള്‍

Read Next

‘മോദാനിയുടെ എഫ്.ഡി.ഐ നയം: ഭയം, വഞ്ചന, ഭീഷണി’; ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലില്‍ സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »