Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കഞ്ചിക്കോട് മദ്യ നിർമാണശാല; തീരുമാനത്തെ എതിർത്ത് രമേശ് ചെന്നിത്തല, സർക്കാറിൻ്റെ കറവ പശുവാണ് എക്സൈസ് എന്ന് പരിഹാസം


തൃശൂർ: കഞ്ചിക്കോട് പുതിയ മദ്യ നിർമാണശാല ആരംഭിക്കാനുള്ള തീരുമാനത്തെ എതിർത്ത് രമേശ് ചെന്നിത്തല. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്തെ ഏറ്റവും വലിയ അഴിമതി ആയിരുന്നു ബ്രൂവറിയെന്ന് മുൻ പ്രതിപക്ഷ നേതാവ് ആരോപിച്ചു. 1999ലെ സർക്കാർ തീരുമാനം അട്ടിമറിച്ചാണ് കഞ്ചിക്കോട്ട് പുതിയ ഡിസ്‌ലറിയും ബ്രൂവറിയും ആരംഭിക്കാൻ ഉള്ള തീരുമാനം.

നിരവധി കേസുകളുള്ള ഓയാസിസ് കമ്പനിയെ ക്ഷണിച്ചതിലുള്ള മാനദണ്ഡം സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഓയാസിസ് കമ്പനിയെ സിപിഎം പണം ഉണ്ടാക്കാനുള്ള മാർഗമായാണ് കാണുന്നത്. സർക്കാറിൻ്റെ കറവ പശുവാണ് എക്സൈസ് വകുപ്പ്. രാജഭരണ കാലത്ത് പോലും നടക്കാത്ത കാര്യങ്ങളാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ടെൻണ്ടർ വിളിക്കാതെ ഒയാസിസിന് അനുവാദം കൊടുത്തത് വലിയ അഴിമതിയാണ്. പാലക്കാട് കഞ്ചിക്കോട് പ്രദേശം ജല ദൗർലഭ്യമുള്ള പ്രദേശമാണ്. 1.5 കോടി ലിറ്റർ വെള്ളം ആവശ്യമുള്ള വ്യവസായമാണ് ഇവിടെ നടപ്പാക്കാൻ നോക്കുന്നത്. ഇവിടെയെല്ലാം മഴ നിഴൽ പ്രദേശമാണ്.

മന്ത്രി എംബി രാജേഷ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. അദ്ദേഹം എന്തുകൊണ്ട് കാര്യങ്ങൾ വിശദീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അഴിമതി ഭരണത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Read Previous

അജ്ഞാത രോഗത്തിൽ ‘വിറച്ച്’ കശ്‌മീർ; 16 പേർ മരിച്ചു, കാരണം കണ്ടെത്താനായില്ല

Read Next

തുടർച്ചയായി എട്ട് ബജറ്റുകൾ, ചരിത്രമാകാൻ വീണ്ടും നിർമല സീതാരാമൻ; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »