
തൃശൂര്‍: ആദ്യ ഘടക പൂരമായ കണിമംഗലം ശാസ്താവ് തട്ടകത്തില്‍ നിന്നു പുറപ്പെട്ട് വടക്കുംനാഥ സന്നിധിയില്‍ എത്തി. മറ്റ് ഘടക പൂരങ്ങളും വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളിക്കൊണ്ടിരി ക്കുന്നു. ഗജ സാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറി ചെമ്പൂക്കാവ് ഭഗവതിയും ലാലൂര്‍, ചൂരക്കാട്ടുകാവ് ഘടക ക്ഷേത്രങ്ങളും എഴുന്നള്ളുന്നു. തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആരംഭിച്ചു.
പുലര്‍ച്ചെ അഞ്ചരയോടെയാണ് കണിമംഗലം ശ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചത്. ആദ്യം എത്തുന്ന ദേവനാണ് ദേവഗുരു സങ്കല്‍പ്പത്തിലുള്ള കണിമംഗലം ശാസ്താവ്. പിന്നാലെയാണ് മറ്റ് ഘടക പൂരങ്ങളും വടക്കുംനാഥനെ വണങ്ങാനായി വരുന്നത്.
കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ തെക്കേഗോപുരം കടന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ചു. പിന്നീട് പടിഞ്ഞാറെ നടവഴി പുറത്തുകടന്ന് അവസ്ഥാപ്രകാരമുള്ള ഒന്‍പതാനകളോടെ നിരന്ന് മേളം കൊട്ടിക്ക ലാശിച്ചു മടങ്ങി. ദേവഗുരുവായതിനാല്‍ വടക്കുംനാഥനെ വലംവയ്ക്കുകയോ വണങ്ങുകയോ ചെയ്യാത്ത മൂര്‍ത്തിയാണ് കണിമംഗലം ശാസ്താവ്.
റൗണ്ടിലേക്ക് ഒരു വാഹനത്തിനും പ്രവേശനമില്ല
തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും രാവിലെ 6 മുതല്‍ ഗതാഗത നിയന്ത്രണമുണ്ട്. പൂരം അഴസാനിക്കുന്നതു വരെ റൗണ്ടിലേക്ക് ഒരു വാഹനത്തിനും പ്രവേശനമില്ല. സ്വകാര്യ വാഹനങ്ങള്‍ക്ക് റൗണ്ടിന്റെ ഔട്ടര്‍ റിങ് വരെ മാത്രമാണ് പ്രവേശനാനുമതി. നഗരത്തിനുള്ളിലെ തദ്ദേശവാസികളുടെ വാഹനങ്ങള്‍ക്കു അനുമതി ലഭിക്കുന്നതിനായി വാഹനത്തിന്റെ നമ്പറും തിരിച്ചറിയല്‍ രേഖയും കരുതണമെന്നാണ് പൊലീസ് അറിയിപ്പ്.
ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡിനും വടക്കേ സ്റ്റാന്‍ഡിനും പുറമേ വെസ്റ്റ് ഫോര്‍ട്ട് ജങ്ഷനില്‍ താത്കാലി ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. ഒല്ലൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങല്‍ മുണ്ടുപാലം ജങ്ഷനി ല്‍ നിന്നു ഇടത്തേക്ക് തിരിഞ്ഞു എസ്‌കെടി സൗത്ത് റിങ് വഴി തിരിച്ചുവിട്ട് റോഡ് വണ്‍വേയാക്കി.
ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡിനും നോര്‍ത്ത് ബസ് സ്റ്റാന്‍ഡിനും പുറമേ, വെസ്റ്റ് ഫോര്‍ട്ട് ജംക്ഷനില്‍ താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. ഒല്ലൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ മുണ്ടു പാലം ജംക്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് എസ്‌കെടി സൗത്ത് റിങ്ങ് വഴി തിരിച്ചു വിട്ട് റോഡ് വണ്‍വേയാക്കി.