
കണ്ണൂർ: ചാലയിൽ പാചകവാതകവുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്ത് നിന്നും കോഴിക്കോടേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കറാണ് അമിതവേഗത്തെ തുടർന്ന് ചാല ബൈപ്പാസിൽ മറിഞ്ഞത്. അതിവേഗത്തിൽ വന്ന ടാങ്കർ മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ടാങ്കറിൽ വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് സ്ഥലത്ത്നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്. 2012ൽ പാചകവാതക ടാങ്കർ മറിഞ്ഞ് ഇരുപതു പേർ മരിക്കാനിടയായ ദുരന്തസ്ഥലത്തുനിന്ന് നൂറ് മീറ്റർ അകലെയാണ് വീണ്ടും അപകടം.
മംഗളൂരു ഭാഗത്തുനിന്നു വന്ന ടാങ്കർ ലോറി റോഡിലെ വളവിൽ നിയന്ത്രണം തെറ്റി മറിയുകയായി രുന്നു. നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്. ടാങ്കറിന്റെ മൂന്നുഭാഗത്ത് ചോർച്ചയു ണ്ടെന്നാണ് സൂചന. ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടം ശ്രദ്ധയിൽപ്പെ ട്ടയുടൻ സ്ഥലത്തുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പൊട്ടിത്തെറി ഒഴിവാക്കാൻ ടാങ്കറിനു മുകളിലേക്ക് ഫയർഫോഴ്സ് തുടർച്ചയായി വെള്ളം ചീറ്റുന്നുണ്ട്. അപകടം നടന്നതിന്റെ നൂറു മീറ്റർ ചുററളവിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. തോട്ടട, നടാൽ വഴി തിരിച്ചുവിട്ടു.