
കരിവെള്ളൂർ : എട്ടുവർഷമായി കാത്തിരുന്നു കിട്ടിയ ക്ഷേമനിധി ആനുകൂല്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമ്പോൾ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനൊപ്പം കാർത്യായനി യമ്മയ്ക്ക് ഒരാഗ്രഹം കൂടി ഉണ്ടായിരുന്നു. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ വയലിലെ ചെളിയോട് മല്ലടിച്ച കർഷകത്തൊഴിലാളിയോട് ക്ഷേമനിധി ബോർഡ് കാണിക്കുന്ന അവഗണന പുറംലോകം അറിയണം.
പലിയേരിക്കൊവ്വലിലെ എ.വി. ബാലകൃഷ്ണന്റെ ഭാര്യയാണ് കർഷകത്തൊഴിലാളിയായിരുന്ന മന്ദ്യൻ വീട്ടിൽ കാർത്യായനിയമ്മ. കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗമായി 30 വർഷത്തോളം കാർത്യായനിയമ്മ വിഹിതമടച്ചിരുന്നു. 60 വയസ്സ് തികഞ്ഞപ്പോൾ ക്ഷേമനിധി യിൽനിന്ന് അനുവദിക്കുന്ന പെൻഷന് അപേക്ഷിച്ചു. മക്കൾക്ക് ജോലിയുണ്ടെന്നും വരുമാനം അധികമാണെന്നും പറഞ്ഞ് പെൻഷൻ നിരസിച്ചു. മറ്റ് ക്ഷേമനിധിയിലൊന്നും കുടുംബവരു മാനത്തിന്റെ പേരിൽ പെൻഷൻ നിഷേധിക്കാറില്ല. പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
വിരമിക്കുന്ന തൊഴിലാളികൾക്ക് ക്ഷേമനിധിയിലേക്ക് അടച്ച തുകയും സർക്കാർ വിഹിതവും തിരിച്ചുനൽകുമെന്നറിഞ്ഞ് അപേക്ഷ നൽകി. ഫണ്ടില്ലെന്ന് പറഞ്ഞ് എട്ടുവർഷത്തോളം അപേക്ഷ ചുവപ്പുനാടയിൽ കുരുങ്ങിക്കിടന്നു. പല തവണ ഓഫീസിൽ അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. അവസാനം കഴിഞ്ഞ ദിവസം ആനുകൂല്യമായി 12000 രൂപ കാർത്യായനിയമ്മയ്ക്ക് ലഭിച്ചു. ആനുകൂല്യങ്ങൾ നൽകാൻ ഒരു കർഷകത്തൊഴിലാളിയെയും ഇത്രയും നാൾ വിഷമിപ്പിക്കരുതേ എന്ന അപേക്ഷയാണ് കാർത്യായനിയമ്മയ്ക്കുള്ളത്.
ഒപ്പം ക്ഷേമനിധിയിൽ അംഗമായ എല്ലാ തൊഴിലാളികൾക്കും പെൻഷൻ നൽകണം. അമ്പതാം വിവാഹവാർഷിക സുദിനത്തിൽ ക്ഷേമനിധിയിൽനിന്ന് ലഭിച്ച തുക മുഴുവൻ കാർത്യായനിയമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കരിവെള്ളൂർ-പെരളം പഞ്ചായത്ത് പ്രസിഡൻറ്് എ.വി. ലേജു തുക ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ്് ടി. ഗോപാലനും ചടങ്ങിൽ