കായംകുളം പ്രവാസി അസോസിയേഷന് നവ നേത്ര്യത്വം, ഇസ്ഹാഖ് ലവ് ഷോർ പ്രസിഡണ്ട്‌, ഷിബു ഉസ്മാൻ ജനറൽ സെക്രട്ടറി


റിയാദ്: കായംകുളം പ്രവാസി അസോസിയേഷൻ “കൃപ” പതിനെട്ടാമത് വാർഷിക പൊതുയോഗത്തിൽ 2025-2026 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു.മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ഷൈജു നമ്പല ശ്ശേരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം മുതിർന്ന അംഗം ബഷീർ കോയിക്ക ലേത്ത് ഉത്‌ഘാടനം ചെയ്തു. ഭാരവാഹികളായി ഇസ്ഹാഖ് ലവ് ഷോർ( പ്രസിഡന്റ് ),ഷിബു ഉസ്മാൻ (ജനറൽ സെക്രട്ടറി),സലിം തുണ്ടത്തിൽ (ട്രഷറർ),കബീർ മജീദ് (ജീവകാരുണ്യ കൺവീനർ), ഷബീർ വരിക്കപ്പള്ളി (പ്രോഗ്രാം കോഡിനേറ്റർ), സൈഫ് കൂട്ടുങ്കൽ, രഞ്ജിത് കണ്ടല്ലൂർ (വൈസ് പ്രസിഡന്റ്), അബ്ദുൽ വാഹിദ്, ഫസൽ കണ്ടപ്പുറം (സെക്രട്ടറി), ഷംസുദ്ധീൻ ബഷീർ(ജോ.ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

കൃപ ഭാരവാഹികള്‍ ചെയര്‍മാന്‍ മുജീബ് കായംകുളം ഇസ്ഹാഖ് ലവ് ഷോർ പ്രസിഡണ്ട്‌, ഷിബു ഉസ്മാൻ ജനറൽ സെക്രട്ടറി, സലിം തുണ്ടത്തിൽ ട്രഷറർ, കബീർ മജീദ് ജീവകാരുണ്യം

മുജീബ് കായംകുളം ചെയർമാനായും മുൻ ഭാരവാഹികളായ സൈഫ് കായംകുളം ,ഷാജി പി കെ ,ഷൈജു നമ്പലശേരി,അഷ്‌റഫ് ഹമീദ്, സലിം പള്ളിയിൽ എന്നിവർ അംഗങ്ങളായുമുള്ള ഉപദേശക സമിതിയും നിലവിൽ വന്നു.വിവിധ വിഭാഗം കൺവീനറന്മാരായി കെ ജെ അബ്ദുൽ റഷീദ് (സ്കോളർഷിപ്), സമീർ പിച്ചനാട്ട് (മീഡിയ ),സുധീർ മൂടയിൽ(ജോ.കൺവീനർ,ജീവകാരുണ്യം )എന്നിവരെയും തെരെഞ്ഞെടുത്തു.

നിർവ്വാഹക സമിതി അംഗങ്ങളായി കനി ഇസ്ഹാഖ്,സുധിർ മജീദ്,വിജയകുമാർ,ഷംസ് വടക്കേത്തലക്കൽ,താജ് മോൻ ഷറഫ്,നിസാം പെരിങ്ങാല,ഷാജഹാൻ മജീദ് ,അൽ ത്താഫ്, സുന്ദരൻ പെരിങ്ങാല,നിറാഷ്,ബഷീർ കോയിക്കലേത്ത്,നൗഷാദ് യാക്കൂബ് ,സത്താർ കണ്ടപ്പുറം, ദേവദാസ് ഈരിക്കൽ,നിസാം ബഷീർ,റഷീദ് ചേരാവള്ളി,സുനീർ കൊറ്റുകുളങ്ങര,അമീൻ ഇക്ബാൽ,മിദ്‌ലാജ് വാളക്കോട്ട്,ഖൈസ് ,ബിജു കണ്ടപ്പുറം എന്നിവരെ നിർവ്വാഹക സമിതിയിലേക്കും തെരെഞ്ഞെടുത്തു.

പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദിയായ ഫോർക്കയിലെ പ്രതിനിധികളായി സൈഫ് കൂട്ടുങ്കൽ, ഷബീർ വരിക്കപ്പള്ളി, സമീർ പിച്ചനാട്ട് എന്നിവരെ നോമിനേറ്റ് ചെയ്തു. നാട്ടിലും റിയാദിലുമായി കൂടുതൽ ജീവകാരുണ്യ, സാംസ്‌കാരിക പ്രവർത്തന ങ്ങളിൽ ഇടപെട്ടു കൂടുതൽ സജീവമാകാൻ കൂടുതൽ പേരെ അംഗങ്ങളാക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.


Read Previous

ഏ​പ്രി​ൽ 29 മു​ത​ൽ സ​ന്ദ​ർ​ശ​നവി​സ​ക്കാ​ർ​ക്ക് മ​ക്ക​യി​ലേ​ക്ക് വി​ല​ക്ക്

Read Next

അത്ഭുതങ്ങള്‍ കാണാനുള്ളതാണ്’, നഫീസുമ്മയെ ചേര്‍ത്തുപിടിച്ച് സോഷ്യല്‍ മീഡിയ; മത പണ്ഡിതന്‍ കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കിയെന്ന്‌ മകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »