കെ ഡി എം എഫ് റിയാദ് മെറിറ്റ് ഇവെന്റ് സംഘടിപ്പിച്ചു.


കൊടുവള്ളി: റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘടനയായ റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷൻ (കെ.ഡി. എം. എഫ് റിയാദ്) വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി, കെ ഡി എം എഫ് കുടുംബാംഗങ്ങളിൽ നിന്നും മദ്രസ്സ പൊതു പരീക്ഷ , എസ് എസ് എൽ സി , പ്ലസ് ടു എന്നീ പൊതു പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

കൊടുവള്ളി ദാറുൽ അസ്ഹർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി പെരുമുഖം അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി പേരാൽ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് ഷമീജ് കൂടത്താൾ പദ്ധതി വിശദീകരിച്ചു. വിദ്യാർത്ഥികൾക്കുള്ള പ്രശംസാപത്ര വിതരണം അബ്ദുൽ ഗഫൂർ എസ്റ്റേറ്റ് മുക്കും  ‘സമസ്തയുടെ നാൾവഴികൾ’ എന്ന പുസ്തകം മൂസക്കുട്ടി നെല്ലിക്കാപറമ്പും സമ്മാനിച്ചു. കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ ടി മൊയ്തീൻ കോയ, ഒ പി അഷ്റഫ് മൗലവി എന്നിവർ അനുമോദന പ്രസംഗം നടത്തി.

കെ ഡി എം എഫ് റിയാദിന്റെ ഉപസമിതികളായ ടീം ഫോർ എഡ്യൂക്കേഷൻ, എംപവർമെന്റ് ആന്റ് മെന്ററിംങ്, നേറ്റീവ് വിങ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ അലി അക്ബർ മുക്കം, സിദ്ദീഖ് ഫൈസി ജാറം കണ്ടി, പി സി ഇബ്രാഹിം, ബഷീർ പാലക്കുറ്റി, അഷ്റഫ് കൊടുവള്ളി, ശരീഫ് മുഡൂർ , റാഷിദ്‌ കളരാന്തിരി, ശഹീർ വെള്ളിമാട്കുന്ന്, എം എൻ അബൂബക്കർ, സൈദലവി ചീനി മുക്ക്, ബിച്ചി അബ്ദുറഹിമാൻ,  തുടങ്ങിയവർ സംബന്ധിച്ചു.

ഹാസിഫ് കളത്തിൽ, നിസാർ കൊടുവള്ളി,  ഷംസീർ മാസ്റ്റർ അണ്ടോണ, ശരീഫ് തൽപ്പെരുമണ്ണ, നൗഫൽ കെ സി, സഫറുളള കൂളിമാട്, റഫീക്ക് മുട്ടാഞ്ചേരി, സുബു അബ്ദുസ്സലാം, റഷീദ ശരീഫ് കളരാന്തിരി, ശമീറ മൂസക്കുട്ടി, റസീന ശഹീർ, പരി പാടികൾക്ക് നേതൃത്വം നൽകി. നാറ്റീവ് വിങ് ജനറൽ കൺവീനർ ഷബീർ ചക്കാല ക്കൽ സ്വാഗതവും ഫിനാൻസ് സെക്രട്ടറി അബ്ദുസലാം കളരാന്തിരി നന്ദിയും പറഞ്ഞു


Read Previous

അഫ്ഷീനയ്ക്ക് കേളിയുടെ അഭിനന്ദനങ്ങൾ

Read Next

അലവി മനയിലിന് കേളി യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »