സൂപ്പർ ലീ​ഗ് കേരളയ്ക്ക് ഇന്ന് തുടക്കം; കൊച്ചി‌യിൽ ഗതാ​ഗത നിയന്ത്രണം


കൊച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്താ​രാ​ഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന സൂപ്പർ ലീ​ഗ് കേരള ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. പശ്ചിമ കൊച്ചി, വൈപ്പിൻ ഭാ​ഗങ്ങളിൽ നിന്ന് കളി കാണാൻ വരുന്നവർ വാഹനങ്ങൾ ചാത്യാത്ത് റോഡിൽ മറ്റു വാഹനങ്ങൾക്ക് തടസമില്ലാത്ത രീതിയിൽ പാർക്ക് ചെയ്ത് പൊതു​ഗതാ​ഗത സംവിധാനങ്ങൾ ഉപയോ​ഗിച്ച് സ്റ്റേഡിയത്തിൽ എത്തണം

പറവൂർ, തൃശൂർ, മലപ്പുറം മേഖലകളിൽ നിന്ന് വരുന്നവരുടെ വാഹനങ്ങൾ ആലുവ യിലും കണ്ടെയ്നർ റോഡിലും പാർക്ക് ചെയ്യണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങി കിഴക്കൻ മേഖലകളിൽ നിന്നുള്ളവരുടെ വാഹനങ്ങൾ തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിർത്തണം. ആലപ്പുഴ അടക്കമുള്ള തെക്കൻ മേഖലകളിൽ നിന്ന് വരുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ, വൈറ്റില ഭാ​ഗങ്ങളിൽ പാർക്ക് ചെയ്യണം.

കാണികളുമായെത്തുന്ന ബസുകളുൾപ്പെടെയുള്ള ഭാരവാഹനങ്ങൾ ന​ഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. വൈകിട്ട് 5 ന് ശേഷം എറണാകുളം ഭാ​ഗത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാ​ഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജം​ഗക്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പൊറ്റക്കുഴി-മാമം​ഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോ​ഗപ്പെടുത്തി ഇടപ്പള്ളിയിലെത്തി യാത്ര തുടരണം.

5ന് ശേഷം ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാ​ഗത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് വരുന്ന വാഹനങ്ങൾ വൈറ്റില ജം​ഗ്ക്ഷൻ, എസ്എ റോഡ് വഴി പോകണമെന്നും സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു. ഇന്ന് വൈ​കി​ട്ട് ആ​റി​നാണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്. ആറ് ടീമുകളാണ് കളത്തിലിറങ്ങുന്നത്.


Read Previous

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എംആര്‍ അജിത് കുമാര്‍; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം

Read Next

അജിത് കുമാര്‍ സിപിഎമ്മുകാരനല്ല’, കൂടിക്കാഴ്ച അന്വേഷണത്തില്‍ വ്യക്തമാകും; എം ബി രാജേഷ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »