ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കേരള സംസ്ഥാനം രൂപികൃതമായതിന്റെ അറുപത്തിയൊമ്പതാം വാര്‍ഷിക ദിനം കേക്ക് മുറിച്ച് ആഘോഷിച്ചും ഭാഷാപ്രതിജ്ഞ’യെടുത്തും കൊടുങ്ങല്ലൂര്‍ കൂട്ടായ്മ. ഐക്യകേരളം രൂപംകൊണ്ടതുതന്നെ ഭാഷയുടെ അടിസ്ഥാനത്തിലാണ്, മലയാളം മറന്നുപോകുന്ന മലയാളിയെ മാതൃഭാഷയുടെ കരുത്തും ഓജസും ബോധ്യപ്പെടുത്താനുള്ള ദിനം കൂടിയാണ് കേരള പിറവി ദിനാഘോഷമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു.

മലയാള ഭാഷയെ ചേര്‍ത്ത് നിര്‍ത്തി വരുംതലമുറയ്ക്ക് ഭാഷയുടെ ശക്തിപകരാന്‍ കേരളപിറവിദിനം പ്രചോദനമാകെട്ടെയെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു.

റിയാദിലെ ബത്ത ലൂഹ മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കിയ പ്രസിഡണ്ട് ജയന്‍ കൊടുങ്ങ ല്ലൂര്‍ ഭാഷാപ്രതിജ്ഞ ചൊല്ലി കൊടുത്തു., സൈഫ് റഹ്മാന്‍, വി എസ് അബ്ദുല്‍ സലാം ഷാനവാസ് , മുസ്തഫ, ആഷിക്; അഫ്സല്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ജലാല്‍ മതിലകം,ഷംസു, അബ്ദുല്‍ മജീദ്, ലോജിത്, അബി എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു
