Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; ഇടയ്‌ക്ക് മദ്യപിച്ച ക്വട്ടേഷൻ സംഘത്തിന്റെ ലക്കുകെട്ടു, പിന്നീട് സംഭവിച്ചത്


പട്ടാമ്പി: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യവസായി പരിക്കുകളോടെ രക്ഷപ്പെട്ടു. വണ്ടൂർ സ്വദേശി സിപി മുഹമ്മദലിയാണ്(74) ക്വട്ടേഷൻ സംഘത്തിൽ നിന്ന് രക്ഷപ്പെട്ടത്. നിലവിൽ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മുഹമ്മദലി. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് സംഭവം. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയ്‌ക്കിടെ കൂറ്റനാട്-ചെറുതുരുത്തി പാതയിൽ ദുബായ് റോഡ് ഭാഗത്ത് വച്ച് മുഹമ്മദലി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയാണ് ക്വട്ടേഷൻ സംഘം ആക്രമണം നടത്തിയത്.

സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ക്വട്ടേഷന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 17 കോടി രൂപയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് ക്വട്ടേഷൻ സംഘം പറഞ്ഞിരുന്നതായി മുഹമ്മദലി ബന്ധുക്കളോട് പറഞ്ഞു. ഇതുസംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണെന്ന് ബന്ധുക്കൾ പറയുന്നു.

മുഖംമൂടി ധരിച്ചാണ് അക്രമികൾ എത്തിയത്. കൂട്ടുപാത മുതൽ കാറിനെ പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ തടഞ്ഞുനിർത്തുകയായിരുന്നു. പിന്നീട് കാർ തകർത്ത് തോക്കുചൂണ്ടി മുഹമ്മദലിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടയിൽ ക്വട്ടേഷൻ സംഘം മദ്യപിച്ച് അബോധാവസ്ഥയിലായതിനെ തുടർന്നാണ് ഒറ്റപ്പാലം പത്തംകുളം ഭാഗത്തെ രഹസ്യസങ്കേതത്തിൽ നിന്ന് നിന്നും മുഹമ്മദലി രക്ഷപ്പെട്ടത്. നാട്ടുകാരാണ് പരിക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ക്വട്ടേഷൻ സംഘത്തെ പിടികൂടാനായിട്ടില്ല. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.


Read Previous

പാലാരിവട്ടം പാലം ഇതുപോലെ തകര്‍ന്നൊന്നും വീണില്ല’; ദേശീയ പാത തകര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ്

Read Next

ആഷസ് പരമ്പരയിൽ രണ്ടാമതും ഇംഗ്ലണ്ടിന് ദയനീയ തോൽവി, പൊരുതിയിട്ടും ഫലമില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »