കൊച്ചി: ഇവിടുത്തെ വ്യവസായ അന്തരീക്ഷത്തെ കുറിച്ച് കളമശേരിയിലെ സ്റ്റാര്‍ട്ടപ്പുകളോട് ചോ ദിക്കാം. ആക്ഷേപം ഉന്നയിച്ചുള്ള പ്രചാരവേല വേണ്ടിയിരുന്നില്ല കിറ്റെക്സിനെ കേരളം ചവിട്ടി പ്പുറത്താക്കിയെന്ന എം.ഡി സാബു ജേക്കബിന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് വ്യവസായമന്ത്രി പി.രാജീവ്. എം.ഡിയുടെ പരാമര്‍ശം സമൂഹം വിലയിരുത്തട്ടെ. പരാതി പരിശോധിക്കാനും ചര്‍ച്ച യ്ക്കും സര്‍ക്കാര്‍ തയ്യാറായിരുവെന്നും വ്യവസായ മന്ത്രി പറഞ്ഞു.
3500 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ നിന്ന് പിന്‍വലിച്ച കിറ്റെക്സ് തെലങ്കാനയില്‍ പദ്ധതി യുമായി ചര്‍ച്ചയ്ക്ക് പോകവേയാണ് എം.ഡിയുടെ പരാമര്‍ശം കിറ്റെക്സ് കേരളം വിട്ടുപോകുന്നതല്ല, ആട്ടിയോടിക്കുന്നതാണെന്ന് സാബു ജേക്കബ് പറഞ്ഞിരുന്നു. ഇത് ആരോടുമുള്ള പ്രതിഷേധമല്ല. എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല പോകുന്നത് ചവിട്ടി പുറത്താക്കുമ്പോള്‍ നിവൃത്തികേട് കൊണ്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിനിടെ, കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ ഓഹരി മൂല്യം ഉയര്‍ന്നു. ഇന്നലത്തേക്കാള്‍ 20 രൂപയാണ് ഇതുവരെ ഉയര്‍ന്നത്. ഇന്നലെ 113 രൂപയ്ക്കാണ് വ്യാപാരം അവസാനിച്ചത്. രാവിലെ വ്യാപാരം പുനരാരംഭിച്ചപ്പോള്‍ 117 രൂപയിലെത്തി. കേരളത്തിലെ നിക്ഷേപം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച ജൂണ്‍ 30ന് ഓഹരിവില 10% ഇടിഞ്ഞിരുന്നു.