Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെകെടിഎം സീഡ്സ് കുടുംബ സംഗമം ശ്രദ്ധേയമായി, റോഡ് സുരക്ഷ പദ്ധതികൾക്ക് തുടക്കമായി


കൊടുങ്ങല്ലൂര്‍:ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന കെകെടിഎം സീഡ്സ് കുടുംബ സംഗമവും റോഡ് സുരക്ഷാ പദ്ധതിയുടെ ആരംഭവും മുൻ ഡിജിപി ഋഷിരാജ് സിംഗ് ഐ പി എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് തയ്യൽ മെഷിൻ വിതരണം, എൻഡോവ്മെൻ്റ് വിതരണം, വാട്ടർ ഹീറ്റർ സംഭാവന, പകൽ വീട്ടിലെ വയോജനങ്ങൾക്ക് അന്നദാനം, ചികിത്സാ ധനസഹായ വിതരണം എന്നിവ സംഘടിപ്പിച്ചു.

റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി കെ കെ ടി എം ഗവ. കോളേജിലെ എൻ എസ് എസ് വോളണ്ടി യർമാർക്ക് റോഡ് സുരക്ഷ സന്ദേശമുള്ള ടി-ഷർട്ടുകൾ വിതരണം ചെയ്തു. കൂടാതെ കൊടുങ്ങല്ലൂർ പോലീ സ് സ്റ്റേഷൻ എസ്.എച്ച്.ഒ അരുൺ ബി കെ, ട്രാഫിക് പോലീസ് ഓഫീസർ തോമസ് എം.ജെ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സീഡ്സ് പ്രസിഡൻ്റ് അഡ്വ. വി.എ. റംലത്ത് അധ്യക്ഷത വഹിച്ചു. ഡോ. മേരി മെറ്റിൽഡ സ്വാഗതം ആശം സിച്ചു. ഡോ. വിജയമോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. കെകെടിഎം ഗവ. കോളേജ് പ്രിൻസി പ്പാൾ ഡോ. ബിന്ദു ശർമിള, കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ടി കെ നാരായണൻ, വയനാട് വെള്ളാർമല ജി.വി.എച്ച്.എസ്.എസ് അധ്യാപകൻ വി. ഉണ്ണികൃഷ്ണൻ, സീഡ്സ് ട്രഷറർ ലത ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കെകെടിഎം ഗവ. കോളേജിൽ ഈ അക്കാദമിക് വർഷം തന്നെ ബിരുദതല ബികോം കോഴ്‌സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ എച്ച് ബിന്നി അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണ്ഠേന അംഗീകരിച്ചു. സെക്രട്ടറി പി. ഉദയകുമാർ നന്ദി പറഞ്ഞു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.


Read Previous

ഷിംജിതയ്ക്ക് ജാമ്യമില്ല, ഹര്‍ജി തള്ളി; റിമാൻഡിൽ തുടരും

Read Next

മനുഷ്യർക്കൊപ്പം ‘ കാന്തപുരത്തിന്റെ കേരള യാത്ര ഐക്യദാർഢ്യ സമ്മേളനം പ്രൗഡമായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »