കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവെച്ചു; പി വി അൻവറിനെതിരെ ഡി.ജി.പിക്ക് പരാതി നൽകി ഷോൺ ജോർജ്ജ്


കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടി ഇടത് എംഎല്‍എ പി.വി. അന്‍വറിനെതിരെ പരാതി നല്‍കി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഇന്ന് രാവിലെ ഇമെയില്‍ വഴി ഡിജിപിക്കാണ് പരാതി നല്‍കിയത്. എഡിജിപി എം.ആര്‍ അജിത് കുമാറിൻ്റെ കുറ്റകൃത്യങ്ങളേപ്പറ്റി അറിവുണ്ടായിട്ട് കോടതിയെയോ പോലീസിനെയോ സമീപിച്ചില്ലെന്ന് കാട്ടിയാണ് പരാതി

ഉത്തരവാദപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ പോലീസിനെ സമീപിക്കാതെ കുറ്റകൃത്യം മറച്ചുവെക്കാന്‍ അന്‍വര്‍ ശ്രമം നടത്തിയെന്ന് ഷോണ്‍ ജോര്‍ജ് പരാതിയില്‍ ആരോപിക്കുന്നു. ബിഎൻഎസ് 239 പ്രകാരം അന്‍വറിനെതിരെ കേസെടുക്കണ മെന്നാണ് പരാതിയിലെ ആവശ്യം.

അൻവർ ഉയർത്തിയ ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചുള്ളത്. അൻവറിനെ പിന്തുണച്ച്  എം എൽ എമാരായ കെ ടി ജലീലും യു പ്രതിഭയും മുൻ എം എൽ എ കാരാട്ട് റസാഖും രംഗത്തെത്തിയിരുന്നു. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സിപിഎമ്മിൻ്റെ ബ്രാഞ്ച് സമ്മേളനങ്ങളിലും അൻവർ ഉയർത്തിയ ആരോപണങ്ങൾ പ്രധാന ചർച്ചാ വിഷയമാണ്. ഇന്ന് നടക്കുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയിലും നാളെ ചേരാനിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും വിഷയം ചർച്ചയാകും. 

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായി പി.വി. അന്‍വര്‍ എംഎല്‍എ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു നല്‍കിയ പരാതി സിപിഎം അന്വേഷിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചര്‍ച്ച ചെയ്യും. പി.വി.അന്‍വര്‍ നല്‍കിയിരിക്കുന്ന പരാതി ഗൗരവത്തോടെ കാണണമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. 

ഇന്നലെയാണ് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ട് പി.വി.അന്‍വര്‍ പരാതി കൈമാറിയത്. സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പി ശശിക്കെതിരെ രേഖാമൂലമുള്ള ആരോപണങ്ങളാണ് ഇതോടെ പാര്‍ട്ടി നേതൃത്വത്തിനു മുന്നിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടും അന്‍വര്‍ പരാതി കൈമാറിയിരുന്നു. 


Read Previous

മഹാരാഷ്ട്രയിൽ തകർന്ന ശിവജി പ്രതിമയുടെ ശിൽപി ജയദീപ് ആപ്‌തെ അറസ്റ്റിൽ

Read Next

അറിവിന്‍റെ പ്രകാശം പരത്തി അവര്‍…; അറിയാം ഇന്ത്യന്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അധ്യാപകരെ, അധ്യാപക ദിനം നമുക്ക് ആദരവോടെ സ്‌മരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »