
തൃശ്ശൂര്‍: പുതിയ തലങ്ങളിലേക്ക് കടക്കുകയാണ് കൊടകര കുഴല്‍പ്പണക്കേസ്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്റെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം. അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന് അറിയുന്നു. കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ പരാതിക്കാരന്‍ ധര്‍മരാജനും സുരേന്ദ്രന്റെ മകനുമായി ഫോണില്‍ പലവട്ടം ബന്ധപ്പെട്ടിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ് റിപ്പോർട്ടുകള്‍.
മകന്‍റെ ഫോൺ വിളികളുടെ വിശദാംശങ്ങൾ പോലീസിന്റെ പക്കലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ചോദ്യം ചെയ്തി രുന്നു. അതിനിടെ കുഴല്‍പ്പണ കേസ് ഒത്തു കളിക്കുന്നു എന്നുള്ള ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുണ്ട്.ശരിയായ ദിശയിലേക്ക് പോകാതെ ബിജെപിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീക രിക്കുന്നതെന്നും സ്വര്‍ണ്ണ കടത്തുകേസിലെ അതെ ഒത്തുകളിയും കള്ളപ്പണ കേസില്‍ സംശയി ക്കുന്ന തായി പ്രതിപക്ഷനേതാവ് പറഞ്ഞു.