കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു; പ്രതി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി


കൊല്ലം: കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. കൊല്ലം ഉളിയക്കോവിലിലാണ് ഞെട്ടിക്കുന്ന കൊലപാതകം. ഫെബിൻ ജോർജ് ​ഗോമസ് (21) ആണ് മരിച്ചത്. കാറിലെത്തിയ മുഖം മൂടി ധരിച്ച ഒരാളാണ് ആക്രമണം നടത്തിയത്. രാത്രി ഏഴ് മണിക്കു ശേഷമായിരുന്നു സംഭവം.

ഫെബിനെ കുത്തിയ അക്രമി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയെന്നു പൊലീസ് കണ്ടെത്തി. ആക്രമണത്തിനു പിന്നാലെ ഫെബിന്റെ വീട്ടിൽ നിന്നു രക്ഷപ്പെട്ട തേജസ് രാജ് (24) എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഇയാളാണ് ഫെബിനെ കുത്തിയ പ്രതിയെന്നു പൊലീസ് സ്ഥിരീകരിച്ചു.

കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് തേജസിന്റെ മൃതദേഹം കിട്ടിയത്. സമീപത്ത് ഇയാൾ ഉപയോ​ഗിച്ച കാറും കണ്ടെത്തി. ഫെബിന്റെ വീട്ടിലെത്തിയ കെഎൽ 29 എച് 1628 എന്ന നമ്പറിലുള്ള കാറാണു റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചതോടെയാണ് അക്രമിയാണ് ജീവനൊടുക്കിയതെന്നു വ്യക്തമായത്.

ഫെബിന്റെ കഴുത്തിലും വാരിയെല്ലിന്റെ ഭാ​ഗത്തും കൈക്കുമാണ് കുത്തേറ്റത്. ഉടൻ തന്നെ ഫെബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ഫാത്തിമ മാതാ കോളജിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയാണ് ഫെബിൻ. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഫെബിന്റെ പിതാ വ് ​ഗോമസിനും കുത്തേറ്റിട്ടുണ്ട്. ​ഗോമസിന്റെ വാരിയെല്ലിനും കൈക്കുമാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. വെള്ള വാ​ഗണർ കാറിലെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നു നാട്ടുകാർ പറയുന്നു. സംഭവ ത്തിനു പിന്നാലെ ഇയാൾ രക്ഷപ്പെടുകയും ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.


Read Previous

ട്രെയിനിന് മുന്നിൽചാടി മരിച്ചയാൾ ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിൻ്റെ കൊലയാളിയാണെന്ന് സ്ഥിരീകരിച്ചു

Read Next

ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »