
കൊല്ലം : ചിന്നക്കട ബസ് ബേയ്ക്കു പിൻവശത്തെ കുറ്റിക്കാടിനു തീപിടിച്ചു. വെള്ളിയാഴ്ച രാത്രി 11-ഓടെയായിരുന്നു സംഭവം. മാലിന്യത്തിനു തീയിട്ടത്, സ്ഥലത്ത് കൂട്ടിയിട്ടിരുന്ന ആൽമരച്ചില്ലയുടെ അവശിഷ്ടങ്ങളിലേക്ക് പടർന്നതാകാമെന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ പറഞ്ഞു. കുറച്ചുസമയംകൊണ്ട് തീ കൂടുതലിടത്തേക്ക് പടർന്നത് ആശങ്കയുണ്ടാക്കി. കടപ്പാക്കട, ചാമക്കട സ്റ്റേഷനുകളിൽനിന്നും ഓരോ യൂണിറ്റെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.