കൊല്ലം ഡി സി സി ജനറല്‍ സെക്രട്ടറി മുനമ്പത്ത് വഹാബ് അന്തരിച്ചു.


കൊല്ലം: കരുനാഗപ്പള്ളി. മുൻജില്ലാ പഞ്ചായത്ത് മെമ്പറും കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ കോഴിക്കോട് എസ്.വി. മാർക്കറ്റ് മുനമ്പത്ത് വിട്ടിൽ മുനമ്പത്ത് വഹാബ് (68) അന്തരിച്ചു.

കോഴിക്കോട് മിൽമാ കോ- ഓപ്പറേറ്റീവ് സംഘം സ്ഥാപക പ്രസിഡൻ്റ്, കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ, കോഴിക്കോട് കയർ സഹകരണ സംഘം പ്രസിഡൻ്റ്, മുനമ്പത്ത് കുടുംബയോഗം പ്രസിഡൻ്റ് , കോഴിക്കോട് ജുമാഅത്ത് കമ്മിറ്റി പരിപാലന സമിതി അംഗം.എന്നീ നിലകളിൽ സേവനമനുഷ്ടിച്ചു. എം കെ ഫുഡ്‌, കോണ്‍ഗ്രസ്‌ പ്രവാസി സംഘടനയായ ഓ ഐ സി സിയുടെയും ഭാരവാഹികളായ ഷാനവാസ് മുനമ്പത്ത് , റഹ്മാന്‍ മുനമ്പത്ത് എന്നിവരുടെ ജേഷ്ഠസഹോദരന്‍ ആണ് മരണപെട്ട വഹാബ് മുനമ്പത്ത്.

ഭാര്യ അസുമാബീവി, മക്കൾ അബ്ദുൽ വാഹിദ്, വാഹിദ ( കാനറാ ബാങ്ക്) മരുമക്കൾ ഷംനാദ് (മാളുട്ടി ട്രാവൽസ് ) റജീന. മുൻ ബോട്ട് ക്ലബ് പ്രസിഡൻ്റ്. സഹോദരങ്ങള്‍, ശിഹാബ് , മുനമ്പത്ത് ഷാനവാസ് മുനമ്പത്ത്, ഗഫൂര്‍ മുനമ്പത്ത്, റഹ്മാന്‍ മുനമ്പത്ത് സഹോദരിമാര്‍ കുല്‍സും ബീവി ,ജമീല ബീവി , റഹിയാനത്തു വീവി ജുബൈലുത് ബീവി ,ഉമൈബ ബീവി

മുതദ്ദേഹം രാവിലെ 8 മണി വരെ കൊല്ലകയിലെ വസതിയിലും 9 മണിക്ക് കോൺഗ്രസ് ഭവനിലും തുടർന്ന് കോഴിക്കോട്ട് കുടുംബ വീട്ടിലും പൊതുദർശനത്തിന് വച്ച ശേഷം വെള്ളിയാഴ്ച (06-09-2024 ) 11 മണിക്ക് കോഴിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും , ഫോൺ 9656871995


Read Previous

ഓഫീസിനെയും പൊലീസിനെയും കയറൂരി വിട്ടു’: സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം

Read Next

മോന്‍സണ്‍ മാവുങ്കല്‍ കേസ്; ഐജി ലക്ഷ്മണയെ തിരിച്ചെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »