ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
വാഹനാപകടത്തിൽ മരിച്ച പ്രിയ താരം കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം നല്‍കി ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലിൽ. ബിഷപ്പ് നല്‍കിയ സ്ഥലത്ത് ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുക.
ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപാണ് നോബിൾ ഫിലിപ്പ്. ചങ്ങനാശ്ശേരിയിലെ ഏഴ് സെന്റ് സ്ഥലമാണ് സുധിയുടെ രണ്ട് മക്കളുടെ പേരില്‍ രജിസ്റ്റ്ര്‍ ചെയ്ത് നല്‍കിയിരി ക്കുന്നത്.
സുധിയുടെ മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് രജിസ്ട്രർ ചെയ്തിരിക്കുന്നത്. . കേരള ഹോം ഡിസെെൻസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് സൗജന്യമായി സുധിയുടെ കുടുംബത്തിന് വീട് പണിത് കൊടുക്കുന്നത്.’ എന്റെ കുടുംബസ്വത്തിൽ നിന്നുള്ള ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിക്കായി നൽകിയത്. എന്റെ വീട് പണിയുന്നതും ഇതിന് തൊട്ടരികിലാണ്. രജിസ്‌ട്രേഷൻ പൂർണമായും കഴിഞ്ഞു. വീടു പണി ഉടൻ തുടങ്ങുമെന്ന് ബിഷപ് പറഞ്ഞു.
സുധിച്ചേട്ടന്റെ സ്വപ്നമാണ് സാഫലമാകുന്നതെന്നും മരിക്കുന്നതിന് തൊട്ടുമുൻപ് വരെ അദ്ദേഹം വീടുവയ്ക്കുന്ന കാര്യമാണ് പറഞ്ഞിരുന്നതെന്നും ഭാര്യ രേണുവും പ്രതികരി ച്ചിട്ടുണ്ട്.