
കൊല്ലം: മലയാള വായനക്കാരെ ചിരിയ്ക്കാനും ചിന്തിയ്ക്കാനും വേണ്ടിടത്ത് കരയാനും പഠിപ്പിച്ച കഥകളുടെ, തമാശകളുടെ, സ്നേഹത്തിന്‍റെ, ലാളിത്യത്തിന്‍റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമവാര്‍ഷികത്തോടനു ബന്ധിച്ച് ബഷീര്‍ ദിനാഘോഷം സംഘടിപ്പിച്ച് കൊല്ലം സെൻറ് അലോഷ്യസ് എച് എസ് എസ്,

സ്കൂളില്‍ നടന്ന ബഷീർ ദിനഘോഷം പരിപാടി അധ്യാപകനും, എഴുത്തുകാരനും. ഡോക്യൂമെന്ററി സംവിധായകനും കൂടിയായ ഡോ. കെ വി ശെൽവ മണി ഉൽഘാടനം ചെയ്തു പ്രിൻസിപ്പൽ സന്തോഷ് കുമാർ ഡി അധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി എച് എം വിമല ആശംസകൾ നേര്‍ന്നു സംസാരിച്ചു..

ആഘോഷത്തിന്‍റെ ഭാഗമായി ബഷീർ കഥാപാത്രങ്ങളുടെ വേഷവിധാന ആവിഷ്കാരം വിദ്യാർത്ഥികൾ അവതരിപ്പിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾ ബഷീറിന്റെ ബാല്യ കാല സഖി എന്ന നോവലിലെ ചില ഭാഗങ്ങൾ ലഘു നാടകമായി വേദിയിൽ അവതാരി പ്പിച്ചത് ശ്രദ്ധേയമായി.

മുഖ്യ അതിഥി ഡോ കെ ബി ശെൽവമണിക്ക് ഹെഡ്മാസ്റ്റർ സ്കൂളിന്റെ സ്നേഹാദരവു നൽകി. സ്കൂൾ ചിത്രരചന അധ്യാപകൻ അലക്സ് തന്റെ കൈപടയിൽ വരച്ച ശെലവ മണിയുടെ ചിത്രം വേദിയിൽ വെച്ചു അദ്ദേഹത്തിന് കൈ മാറി. ഹെഡ്മാസ്റ്റർ സുജിത്ത് എ ടി സ്വാഗതവും, അധ്യാപക പ്രധിനിധിയും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ സന്തോഷ് ആൻട്രു നന്ദിയും പറഞ്ഞു
റിപ്പോര്‍ട്ടര്‍ അനു ആമി കൊല്ലം