കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസില്‍ സാക്ഷിയുടെ മൊഴി മാറ്റം. ജോളി ജോസഫ് പ്രതിയായ കേസില്‍ സിപിഎം പ്രാദേശിക നേതാവ് ആണ് മൊഴി മാറ്റിയിരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജോളിക്കും കേസിലെ നാലാം പ്രതിയും മുന്‍ സിപിഎം നേതാവുമായ മനോജ് കുമാറിനും അനുകൂലമായിട്ടാണ് പ്രവീണ്‍ കുമാറിന്റെ മൊഴി മാറ്റം.

ഭര്‍ത്താവിന്റെ കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ജോളി കൊലപാതകങ്ങള്‍ നടത്തിയത് എന്നാണ് പോലീസ് കേസ്. സ്വത്ത് കൈക്കലാക്കാനുളള വ്യാജ വില്‍പത്രം തയ്യാറാക്കാന്‍ മനോജ് കുമാര്‍ ആണ് ജോളി ജോസഫിനെ സഹായിച്ചത്.
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ അച്ഛന്‍ ടോം തോമസിന്റെ പേരി ലുളള സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി തയ്യാറാക്കിയ വ്യാജ വില്‍പത്രം കുന്ദമംഗലത്ത് ആയിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ വില്‍പത്രത്തില്‍ സാക്ഷിയായി മനോജ് കുമാര്‍ ഒപ്പുവെച്ചു. മനോജ് കുമാറിനെ 2019 നവംബറിലാണ് കൂടത്തായി കേസില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് ജോളിയേയും മനോജിനേയും തെളിവെടുപ്പിനായി പോലീസ് കുന്ദമംഗലത്ത് എത്തിച്ചിരുന്നു. തെളിവെടുപ്പിന് ശേഷം തയ്യാറാക്കിയ മഹസറില്‍ ഒപ്പിട്ടത് പ്രവീണ്‍ കുമാര്‍ ആയിരുന്നു. എന്നാല്‍ പോലീസ് പറഞ്ഞിട്ടാണ് താന്‍ ഒപ്പിട്ടത് എന്നാണ് വിസ്താര വേളയില്‍ പ്രവീണ്‍ കുമാര്‍ കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്.
കേസില്‍ ഇതിനകം 45 പേരുടെ സാക്ഷി വിസ്താരമാണ് പൂര്‍ത്തിയായിരിക്കുന്നത്. ജോളിയുടെ സഹോദരങ്ങള്‍ അടക്കമുളള സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂല മായിട്ടാണ് മൊഴി നല്‍കിയത്. ജോളി കൊലപാതകങ്ങള്‍ സംബന്ധിച്ച് തന്നോട് തുറന്ന് പറഞ്ഞിരുന്നതായി സുഹൃത്തായ ജോ്ണ്‍സണ്‍ മൊഴി നല്‍കിയിരുന്നു. കേസ് അന്വേഷ ണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസ് ശവക്കല്ലറകള്‍ തുറന്ന് പരിശോധിച്ചിരുന്നു.
ഈ സമയത്താണ് 6 കൊലകളും താന്‍ നടത്തിയതാണ് എന്ന് ജോളി പറഞ്ഞതായി ജോണ്‍സണിന്റെ മൊഴി. 2002 മുതല്‍ 2014 വരെയുളള കാലത്താണ് ജോളിയുടെ ഭര്‍തൃവീടായ കൂടത്തായി കുടുംബത്തിലെ ആറ് അസ്വാഭാവിക മരണങ്ങള്‍ നടന്നി രിക്കുന്നത്. ഭര്‍ത്താവിന്റെ അമ്മയെ ഡോഗ് കില്‍ നല്‍കിയും മറ്റുളളവരെ സയനൈഡ് നല്‍കിയും ജോളി കൊലപ്പെടുത്തി എന്നാണ് കേസ്.
ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ നിലവിലെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി, മകള്‍ രണ്ട് വയസ്സുകാരി ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അതേ സമയം ടോം തോമസ്, അന്നമ്മ തോമസ്, മാത്യു മഞ്ചാടിയിൽ , ആൽഫൈൻ എന്നി വരുടെ ശരീരാവശിഷ്ടങ്ങളിൽ നിന്ന് സയനൈഡോ വിഷാംശമോ കണ്ടെത്താൻ ഫോറൻസിക് പരിശോധനയിൽ സാധിച്ചിട്ടില്ല.