കോട്ടയം: മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേര്‍ക്കുണ്ടായ വധഭീഷണിയില്‍ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി. വെസ്റ്റ് പോലീസ് തിരുവഞ്ചൂര്‍രിന്റെ മൊഴി രേഖ പ്പെടുത്തി. ഭീഷണിക്കത്തിനു പിന്നില്‍ ടി.പി കേസിലെ പ്രതികളാണെന്ന് സംശയിക്കുന്നതായി മൊഴി നല്‍കിയ ശേഷം തിരുവഞ്ചൂര്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ടി.പി കേസില്‍ അറസ്റ്റു ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരോട് തന്നെ പ്രതികള്‍ അന്ന് ഭീഷണി പറ ഞ്ഞിരുന്നു. ‘ഒന്നുകൂടി ചെയ്താലും അങ്ങോട്ട് പോയാല്‍ മതിയല്ലോ’ എന്നായിരുന്നു. തനിക്കു വന്ന കത്തില്‍ ജയിലിലും ഈ ഭീഷണിതന്നെയാണ്. വീണ്ടും അങ്ങോട്ട് തന്നെ പോയാല്‍ മതിയല്ലോ എന്നാ ണ് പറയുന്നത്. ടി.പി കേസില്‍ ശിക്ഷ അനുഭവിക്കവേ അടുത്തകാലത്ത് ജയിലില്‍ നിന്ന് ഇറങ്ങിയ രണ്ടു പേര്‍ ഉണ്ടെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. .
മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ പോലീസിലുണ്ട്. ആരാണ് അന്വേഷിക്കേണ്ടതെന്ന് തീരുമാനിക്കേ ണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തു തീരുമാനം വരുമെന്ന് നോക്കട്ടെ. അതിനു ശേഷം പ്രതികരിക്കാം. ഊമക്കത്തിന്റെ ഉറവിടം കണ്ടെത്തേണ്ടത് പോലീസാണ്. തനിക്കു കിട്ടിയ കത്ത് ഒറിജനല്‍ തന്നെ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.
ജയിലിനുള്ളില്‍ നിന്നാണോ പുറത്തുനിന്നാണോ പദ്ധതിയെന്ന് അറിയില്ല. ജയിലിനുള്ളില്‍ നിന്ന് ഒരു ഓപറേഷന്‍ നടന്നാല്‍ ഒരു തെളിവു പോലും വരില്ല. ജയിലിലുള്ള പ്രതികളാണ് ഭീഷണിക്കു പിന്നി ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്.
ടി.പി കേസിലെ പ്രതികള്‍ക്ക് വലിയ സ്വാധീനമുള്ളവരാണനെന്ന് മുന്‍പും കേട്ടിട്ടുണ്ട്. തനിക്ക് നേരി ട്ടും അനുഭവമുണ്ട്. അതൊക്കെ ഇപ്പോള്‍ പറയുന്നില്ല. എന്തിലും 24 മണിക്കൂറും പ്രതികരിക്കുന്ന സോഷ്യല്‍ മീഡിയയുണ്ട്. അന്വേഷണത്തെ തന്നെ വഴിതെറ്റിക്കാനും ഇവര്‍ക്ക് കഴിയുമെന്നും തിരു വഞ്ചൂര്‍ ചൂണ്ടിക്കാട്ടി.