കോഴിക്കോട്ട് 13കാരി മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്; സ്ഥിരീകരിച്ച് പരിശോധനാഫലം


കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. ജൂണ്‍ 12നാണു കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകള്‍ ദക്ഷിണ (13) മരിച്ചത്. പരിശോധനാഫലം വന്നപ്പോഴാണു രോഗം സ്ഥിരീകരിച്ചത്.

തലവേദനയും ഛര്‍ദിയും ബാധിച്ചു കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണു കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യം മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സ്‌കൂളില്‍നിന്നു മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്തു കുട്ടി സ്വിമ്മിങ് പൂളില്‍ കുളിച്ചിരുന്നു. ഇതാണു രോഗബാധയ്ക്ക് കാരണമെന്നാണു പ്രാഥമിക നിഗമനം.

അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ 5 ദിവസം കൊണ്ടു രോഗലക്ഷണങ്ങള്‍ കാണുകയും പെട്ടെന്നുതന്നെ ആരോഗ്യസ്ഥിതി മോശമാകുകയും ചെയ്യും. ദക്ഷി ണയ്ക്കു പൂളില്‍ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണു ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ജനുവരി 28ന് യാത്ര പോയ കുട്ടിക്കു മേയ് എട്ടിനാണു രോഗലക്ഷണം കണ്ടത്.


Read Previous

വിമാനത്തിൽ ഭക്ഷ്യവിഷബാധ, എയർ ഇന്ത്യയെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ മലപ്പുറം സ്വദേശി പിടിയിൽ

Read Next

കനത്ത മഴയിൽ അയോധ്യ രാമക്ഷേത്രത്തിൻ്റെ മേൽക്കൂര ചോർന്നൊലിക്കുന്നു, വെള്ളം ഒഴുകിപ്പോകുന്നില്ല: മുഖ്യ പുരോഹിതൻ; തെരഞ്ഞെടുപ്പു നേട്ടങ്ങൾക്കായി തിരക്കിട്ട് രണ്ടാംകിട നിർമാണം നടത്തി ബിജെപി അയോധ്യയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റി: അജയ് റായ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »