കോഴിക്കോട് പതിനാലുകാരന് നിപയെന്ന് സംശയം; സ്രവം പരിശോധനയ്ക്ക് അയക്കും


കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. കോഴി ക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ പതിനാലുകാരനാണ് നിപ സംശയം. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് കുട്ടിയെ ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു.

നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും.

അതേസമയം നിപ പ്രോട്ടോകോൾ പാലിക്കാൻ ആരോ​ഗ്യവകുപ്പ് നിർദേശം നൽകി. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശിച്ചിട്ടുണ്ട്.


Read Previous

ഞാനാണ് ഇവിടെ കട്ടത്’; സ്കൂളിൽ കയറി കോഴിമുട്ടയും പണവും കവർന്ന ശേഷം ഡയറിക്കുറിപ്പെഴുതി വച്ച് കള്ളൻ

Read Next

പ്രിയപ്പെട്ട മുഖ്യമന്ത്രി, അങ്ങെടുത്തത് ധീരമായ നിലപാട്; സഹായങ്ങള്‍ ഞങ്ങള്‍ മറക്കില്ല; ചാണ്ടി ഉമ്മന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »