Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോഴിക്കോട് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; കൊമ്മേരിയിൽ മാത്രം രോഗം സ്ഥിരീകരിച്ചത് 42 പേർക്ക്


കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും മഞ്ഞപ്പിത്തം വ്യാപിക്കുന്നു. നിരവധി കേസുകളാണ് ഓരോ ദിവസവും പുതുതായി എത്തുന്നത്. ഗ്രാമീണ മേഖലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലു മെല്ലാം നിരവധി രോഗികൾ മഞ്ഞപ്പിത്തത്തിൻ്റെ ലക്ഷണങ്ങളുമായി ചികിൽസ തേടി എത്തുന്നുണ്ട്. ജില്ലയിൽ കോഴിക്കോട് കോർപ്പറേഷനു കീഴിലുള്ള കൊമ്മേരിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്.

കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ 32 പേർ ഇപ്പോഴും ചികിത്സ തുടരുകയാണ്. കൊമ്മേരിയിൽ ഇന്നലെ മൂന്ന് പേർക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. എന്നാൽ മിക്കവരുടെയും മഞ്ഞപ്പിത്ത ബാധയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. രോഗലക്ഷണമുള്ള മിക്കവർക്കും വെള്ളത്തിൽ നിന്നാണ് രോഗബാധ ഉണ്ടാവുന്നത് എന്നാണ് പ്രാഥമിക നിഗമനം.

മലിനമായ വെള്ളം കുടിക്കുന്നതിലൂടെയാണ് മഞ്ഞപ്പിത്തം ഏറെയും ബാധിക്കുന്നത്. ഇത് തടയുന്നതിന് ശുദ്ധമായ വെള്ളം കുടിക്കുക എന്നതാണ് പ്രാഥമികമായി ഓരോരുത്തരും ചെയ്യേണ്ടത്. കൂടാതെ ലക്ഷണം കണ്ടാൽ ഉടൻ തന്നെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തി ഡോക്‌ടറുടെ സേവനം തേടുക എന്നതും നിർബന്ധമാണ്. കൃത്യമായ ചികിത്സ തേടാത്തതും സ്വയം ചികിത്സയും രോഗം ഗുരുതരമാകാൻ കാരണമാകും എന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.


Read Previous

ആത്‌മഭാവഗായകാ ഇനിയുമിനിയും പാടൂ…’; പി ജയചന്ദ്രന്‍ വീണ്ടും പാടാനൊരുങ്ങുന്നു, സന്തോഷം പങ്കിട്ട് റഫീഖ് അഹമ്മദ്

Read Next

പോക്‌സോ കേസെടുക്കാനുള്ള വസ്തുതകളുണ്ട്; റിപ്പോര്‍ട്ട് കിട്ടിയിട്ടും നാലു വര്‍ഷം എന്തു ചെയ്തു?; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »