കെപിസിസി അധ്യക്ഷസ്ഥാനം; ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കും: കെ സുധാകരന്‍


കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എഐസിസിക്ക് തന്നെ മാറ്റണമെന്നാണെങ്കില്‍ താന്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍ എംപി. അധ്യക്ഷ സ്ഥാനത്ത്‌നിന്ന് തന്നെ നീക്കാം, നീക്കാതിരിക്കാം അതൊക്കെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഏതു തീരുമാനവും താന്‍ അനുസരണയുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ അംഗീകരിക്കും. കന ഗേലുവിന്റെ റിപ്പോര്‍ട്ടിനെ കുറിച്ചു അറിയില്ല. അക്കാര്യം അയാളോട് തന്നെ ചോദിക്കണം തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും പരമാവധി സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ താന്‍ പൂര്‍ണ തൃപ്തനാണ്. യാതൊരുവിധത്തിലുള്ള അതൃപ്തിയും തനിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.’

കെ സുധാകരനു പകരം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിയോഗിക്കുമെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാ നിരിക്കെ സര്‍വേകളില്‍നിന്നുള്‍പ്പെടെ ദേശീയ നേതൃത്വത്തിനു ലഭിച്ചിരിക്കുന്ന വ്യക്തമായ സൂചനകള്‍ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാകും.


Read Previous

വാൾ പയറ്റിന്റെ വിസ്മയം; ഗവർണർക്ക് മുമ്പിൽ പതിനെട്ടടവും പയറ്റി ‘അഭ്യാസം’,വിഡിയോ

Read Next

സുധാകരൻ അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ, പാർട്ടിയിൽ ഐക്യം വേണം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »