
കെ.പി.സി.സിയുടെ പുതിയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ പി.സി വിഷ്ണുനാഥ് എം.എൽ. എയെ ഒ.ഐ.സി.സി ഭാരവാഹികൾ അനുമോദിച്ചു. ഒ.ഐ.സി.സി ഭാരവാഹികളായ നാഷണൽ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്ത്, റിയാദ് റീജിനൽ ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി എന്നിവരാണ് അദ്ദേഹത്തിന്റെ കുണ്ടറ പെരുമ്പുഴ ഓഫീസിൽ എത്തി ഷാൾ അണീയിച്ച് ആദരവ് നൽകിയത്.
പുതിയ നേതൃത്വത്തിൽ യുവജന പ്രാതിനിധ്യം ഉറപ്പാക്കുന്നത് ഭാവിയിലേക്കുള്ള ഒരു നല്ല സൂചന യാണന്നും. യുവ നേതാക്കളുടെ പുതിയ ആശയങ്ങളും ഊർജ്ജവും പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്നും, അഡ്വ. സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള ഈ പുതിയ ടീം കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കും ഒ.ഐ.സി.സിക്കും പുതിയ പ്രതീക്ഷകൾ നൽകുമെന്നും, ഐക്യത്തോടെയും കൂട്ടായ്മയോടെയുമുള്ള നിങ്ങളുടെ പ്രവർത്തനം പാർട്ടിയെ വിജയത്തിലേക്ക് നയിക്കട്ടെ എന്ന് ആശംസിക്കുന്നതായും ഇരുവരും അറീയിച്ചു.