Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെആർ മീര പറഞ്ഞത് ശുദ്ധ അസംബന്ധം’, ‘ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് ധാരാളം പറയാനുണ്ട്’; സാമൂഹ്യ മാധ്യമത്തിൽ പോര്


കൊച്ചി: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ എഴുത്തുകാരി കെആര്‍ മീര ഫെയ്‌സ്ബു ക്കില്‍ എഴുതിയ കുറിപ്പിനെച്ചൊല്ലി സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദം. മീരയുടെ പോസ്റ്റിനെതിരെ എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്തുവന്നു. ഇതിനു മീര മറുപടി കൂടി എഴുതിയതോടെ ഇരുവരെയും അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്‍ പെരുകി.

രക്തസാക്ഷി ദിനത്തില്‍, ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ ഹിന്ദു മഹാസഭ ആദരിച്ച വാര്‍ത്ത പങ്കുവച്ചു കൊണ്ടായിരുന്നു മീരയുടെ ചെറു കുറിപ്പ്. ‘തുടച്ചു നീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ച് കൊല്ലമായി ശ്രമിക്കുന്നു, കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദു മഹാസഭ’ എന്നാണ് മീര കുറിച്ചത്. ഇതിനു താഴെ തന്നെ ഒട്ടേറെ വിമര്‍ശന കമന്റുകള്‍ വന്നിരുന്നു.

കെആര്‍ മീര പറഞ്ഞത് ശുദ്ധ അസംബന്ധം ആണ് ആണ് ബെന്യാമിന്‍ പോസ്റ്റിട്ടത്. ഏത് ഏതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയില്‍ വിമര്‍ശിക്കണം എന്നുമുള്ള വിവരമില്ലായ്മയാണ് പോസ്‌റ്റെന്നും ബെന്യാമിന്‍ വിമര്‍ശിച്ചു. അത് ഗുണം ചെയ്യുന്നത് സംഘപവാറിനാണെന്ന് അറിയാതെ യല്ല, അറിഞ്ഞുകൊണ്ട് എഴുതുന്നതാണ് അപകടമെന്നും ബ്യെന്യാമിന്‍ പറഞ്ഞു.

ബെന്യാമിന്റെ കുറിപ്പിന് മീര എഴുതിയ മറുപടി ഇങ്ങനെ:

ബെന്യാമിന്‍ ഉപയോഗിച്ച ഭാഷയില്‍ത്തന്നെ ഞാന്‍ മറുപടി പറയുന്നു :

ഗാന്ധിനിന്ദയ്ക്ക് എതിരേ ശക്തമായി പ്രതിഷേധിക്കാന്‍ പോലും ചങ്കുറപ്പില്ലാതെ എന്റെ പോസ്റ്റിനെ ശുദ്ധ അസംബന്ധം എന്നു പറയുന്ന ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് എനിക്കും ധാരാളം പറയാനുണ്ട്. എന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതി മാത്രമാണ്. അന്നും ഇന്നും എന്റെ നിലപാടുകളില്‍നിന്നു ഞാന്‍ അണുവിട മാറിയിട്ടില്ല. ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും അപ്പക്കഷ്ണങ്ങള്‍ മോഹിച്ചു പ്രസ്താവന നടത്തിയിട്ടുമില്ല. എന്നെ വിമര്‍ശിക്കുന്നതുവഴി കോണ്‍ഗ്രസുകാരെയും സംഘപരിവാറുകാരെയും സുഖിപ്പിച്ച് അവരില്‍നിന്നു കിട്ടാനുള്ള അപ്പക്കഷ്ണങ്ങള്‍കൂടി പോരട്ടെ എന്നാണു ബെന്യാമിന്റെ നിലപാട് എന്നു തോന്നുന്നു. ഞാനാണു മഹാ പണ്ഡിതന്‍, ഞാനാണു മഹാമാന്യന്‍, ഞാനാണു സദാചാരത്തിന്റെ കാവലാള്‍ എന്നൊക്കെ മേനി നടിക്കുന്നതുകൊള്ളാം. കൂടുതല്‍ എഴുതുന്നില്ല.


Read Previous

ഹരികുമാറിന് എഴുതാനും വായിക്കാനും എണ്ണാനും അറിയില്ല; 30 ലക്ഷം വാങ്ങിയിട്ടില്ലെന്ന് ജ്യോത്സ്യൻ; ദുരൂഹത വർധിപ്പിച്ച് ശ്രീതുവിന്റെ മൊഴി

Read Next

മാർച്ച് ഒന്നിനകം ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണം; ഇന്നുമുതൽ ആർടിഒ ഓഫീസുകളിൽ സ്‌പെഷൽ കൗണ്ടർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »