ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊല്ലത്ത് വൻ ദുരൂഹത ഉയർത്തി ദമ്പതികളുടെ മരണം. കൊല്ലം ആവണീ ശ്വരത്താണ് സംഭവം. രണ്ടിടങ്ങളിലായാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ വിജേഷും ഭാര്യ രാജിയുമാണ് മരിച്ചത്. ഇരുവരും ജീവനൊടുക്കിയതാകാം എന്നാണ് പോലീസ് പറയുന്നത്. ദമ്പതികൾക്ക് വലിയ രീതിയിൽ കടബാധ്യത ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

ദമ്പതിമാരിൽ ഭാര്യ ബസ്സിനു മുന്നിൽ ചാടി മരിക്കുകയും ഭർത്താവ് തൂങ്ങിമരിക്കുക യുമായിരുന്നു. കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയിലാണ് ഇവർ താമസിക്കുന്നത്. 38 വയസുള്ള രാജി ഇന്നലെ രാത്രി പത്തര മണിയോടെയാണ് മിനിബസിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ആവണീശ്വരം റെയിൽവേ സ്റ്റേഷന് മുന്നിൽ വച്ചായിരുന്നു രാജി വാഹനത്തിനു മുന്നിൽ ചാടിയത്. ഇതിനിടെ വിജേഷിനെ കാണാതായിരുന്നു. കാണാതായ വിജേഷിന് വേണ്ടി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടയിലാണ് തൂങ്ങിമരിച്ചനിലയിൽ അദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്.
വിളക്കുടി ആയിരവല്ലി പാറയ്ക്ക് സമീപം ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു വിജേഷിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീട്ടിൽ നിന്നും വലിയ രീതി യിലുള്ള സാമ്പത്തിക ബാധ്യത സൂചിപ്പിക്കുന്ന കത്തും പൊലീസിന് ലഭിച്ചു. വിജേഷിൻ്റെ മൃതദേഹത്തിനരികിൽ നിന്ന് വസ്തുപ്രമാണം അടങ്ങിയ ഫയലും മൊബൈൽ ഫോണും പൊലീസ് കണ്ടെത്തി.
ഇവർക്ക് പത്ത് വയസുള്ള മകനും ആറു വയസുള്ള മകളുമുണ്ട്. അതേസമയം ഇരുവരുടെയും മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപി ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവരുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഒന്നും കണ്ടി ല്ലെന്നും ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു.
