Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അന്തർസംസ്ഥാന എസി സ്ലീപ്പർ ബസുകളുമായി കെഎസ്ആർടിസി, വിമാനത്താവളങ്ങളിലേയ്ക്ക് കണക്ടിവിറ്റി


കൊച്ചി: അന്തര്‍ സംസ്ഥാന എസി സ്ലീപ്പര്‍ ബസുകള്‍ പുറത്തിറക്കാനൊരുങ്ങി കെ എസ്ആര്‍ടിസി. സംസ്ഥാന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതും സുഖക രവുമായ യാത്ര നല്‍കുകയായാണ് ലക്ഷ്യം.

ആദ്യഘട്ടത്തില്‍ തലശേരി-ബംഗളൂരു, തിരുവനന്തപുരം- ബംഗളൂരു പോലുള്ള ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള റൂട്ടുകളില്‍ എസി സ്ലീപ്പര്‍ ബസുകള്‍ അവതരിപ്പിക്കും. സ്വകാര്യ ബസുകള്‍ക്ക് അമിത തുക നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന യാത്രക്കാര്‍ക്ക് ഇത് വളരെയധികം ആശ്വാസം നല്‍കും. സ്ലീപ്പര്‍ ബസുകള്‍ക്കായി ഇതിനകം ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്. ടെന്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

34 എസി സ്ലീപ്പര്‍ ബസുകള്‍ക്കാണ് നിലവില്‍ ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. ഡിസൈന്‍, നിര്‍മാണം, വിതരണം, പരിശോധന, കമ്മീഷന്‍ ചെയ്യല്‍ എന്നിവയക്കായി കോര്‍പ്പ റേഷന്‍ ഇതിനകം ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്. പുതിയ ബസുകള്‍ വാങ്ങുന്നതിന് 107 കോടി രൂപയുടെ ബജറ്റ് വിഹിതം കെഎസ്ആര്‍ടിസിക്ക് ആശ്വാസമാണ്. നിരക്ക് വര്‍ധിപ്പിക്കാതെ എല്ലാ സൂപ്പര്‍ഫാസ്റ്റ് ബസുകളും എയര്‍ കണ്ടീഷന്‍ ചെയ്യുന്നതിനും പദ്ധതികളുണ്ട്. ഇത് യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷി ക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

വിമാനത്താവളങ്ങളിലേയ്ക്ക് കണക്ടിവിറ്റി നല്‍കുന്നതിന് കെഎസ്ആര്‍ടിസി എസി സെമി സ്ലീപ്പര്‍ ബസുകളും വിന്യസിക്കും. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് തുടക്ക ത്തില്‍ സര്‍വീസ് നടത്തും. തുടര്‍ന്ന് മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും. പ്രധാനമായും കോട്ടയം, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലേയ്ക്കായിരിക്കും സര്‍വീസുകളെന്നും മന്ത്രി പറഞ്ഞു.


Read Previous

ഹിന്ദു മതത്തിലെ സ്വാതന്ത്ര്യമാണ് തന്നെ അതിലേക്ക് അടുപ്പിച്ചത്. എന്നാൽ അതു തന്നെയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഭയമെന്നും ആത്മീയ നേതാവായ ശ്രീ. എം, ശിവക്ഷേത്രങ്ങൾ കണ്ടാൽ തിരിഞ്ഞു പോകുന്ന വിഷ്ണുഭക്തരുണ്ട്; ഹിന്ദുമതം താലിബാനെ പോലെയായാൽ ലോകം നശിക്കും’

Read Next

നല്ല കാര്യം ചെയ്താൽ അത് അംഗീകരിക്കണം; ലേഖനം സ്റ്റാർട്ടപ്പ് വികസനത്തെക്കുറിച്ച്; തെറ്റു ചൂണ്ടിക്കാട്ടിയാൽ തിരുത്താം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »