കടൽത്തീര യാത്രയൊരുക്കി കുളത്തൂപ്പുഴ കെഎസ്ആർടിസി


കൊല്ലം∙ കുളത്തൂപ്പുഴ കെഎസ്ആർടിസി 23, 26 തീയതികളിൽ കടൽത്തീര യാത്രയൊരുക്കും. കോയിക്കൽ കൊട്ടാരം, അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാൻ സ്മാരകം, കാപ്പിൽ ബീച്ച്, താന്നി ബീച്ച്, തങ്കശ്ശേരി വിളക്ക്മാടം, തങ്കശ്ശേരി കോട്ട, കൊല്ലം ബീച്ച് എന്നിവ ഉൾപ്പെട്ട ഏകദിന ഉല്ലാസ യാത്രയുടെ നിരക്ക് 470 രൂപയാണ്.26ന് വാഗമൺ-പരുന്തുംപാറ, ശിവക്ഷേത്ര തീർഥാടനം, പൊന്മുടി ഉല്ലാസ യാത്രകളും സംഘടിപ്പിക്കും. പൊന്മുടി-കല്ലാർ- മീൻമുട്ടി-മങ്കയം-കോയിക്കൽ കൊട്ടാരം യാത്രയ്ക്ക് 410 രൂപയാണ് നിരക്ക്. വാഗമൺ ഏകദിന യാത്രയ്ക്ക് ഉച്ചഭക്ഷണം ഉൾപ്പെടെ 840 രൂപയും ആലുവ മണൽപുറം, തിരുനക്കര, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം മഹാ ശിവക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ശിവാലയ തീർഥാടനത്തിന് 770 രൂപയുമാണ് നിരക്ക്. ബുക്കിങ്ങിന്: 8129580903, 0475-2318777.


Read Previous

ഏഴാം വട്ടവും കൊല്ലം ജില്ലാ പഞ്ചായത്തിന് സ്വരാജ് ട്രോഫി

Read Next

ഊർജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാൻ ഖത്തറും ഇന്ത്യയും; പ്രോട്ടോക്കോൾ മാറ്റിവെച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തി ഖത്തർ അമീറിനെ സ്വീകരിച്ച് നരേന്ദ്ര മോദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »