
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യുക, ദിവ്യ രാജി വെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ ആരംഭിച്ചു. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ ദിവ്യ ബിനാമി ബിസിനസിൻ്റെ ഭാഗമായാണ് പെട്രോൾ പമ്പ് തുടങ്ങാനുള്ള എൻഒസിക്കായി പല തവണ എഡിഎമ്മിനെ വിളിച്ചതെന്ന് മാർട്ടിൻ ജോർജ് സമരം ഉദ്ഘാടനം ചെയ്തു പറഞ്ഞു.
പരിയാരം മെഡിക്കൽ കോളജിലെ ജീവനക്കാരനും പെട്രോൾ ബങ്കിനായി അപേക്ഷി ക്കുകയും ചെയ്ത കെവി പ്രശാന്തിന് ദിവ്യയുടെ ഭർത്താവുമായി ബന്ധമുണ്ട്. ഈ അടുത്ത ബന്ധമാണ് ബിനാമി ബിസിനസിനായി എഡിഎമ്മിൽ സമ്മർദ്ദം ചെലുത്താൻ പ്രേരിപ്പിച്ചതെന്നു മാർട്ടിൻ പറഞ്ഞു.
കണ്ണൂർ ജില്ലയിലെ സിപിഎം നേതാക്കൾക്ക് ഇത്തരത്തിൽ ബിനാമി ബിസിനസുക ളുണ്ട്. അനധികൃത ബിസിനസുകൾക്കായി രാഷ്ട്രീയ അധികാരം ഉപയോഗിക്കുക യാണെന്നും അദ്ദേഹം ആരോപിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷനായി. കെപിസിസി മെമ്പർ അഡ്വ. ടിഒ മോഹനൻ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.