Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിയമ ഭേദ​ഗതി ബിൽ ഇന്ന് നിയമസഭയിൽ വെക്കും നിർബന്ധിത മതപരിവർത്തനം: ഇനി രാജസ്ഥാനിൽ കടുത്ത ശിക്ഷകൾ


ജയ്പൂർ: നിർബന്ധിത മതപരിവർത്തനത്തിന് കടുത്ത ശിക്ഷയുമായി രാജസ്ഥാൻ. കൂട്ടായ മതം മാറ്റത്തിന് 20 വർഷം തടവും 25 ലക്ഷം പിഴയും ഉറപ്പാക്കുന്ന നിയമ ഭേദ​ഗതി ബിൽ ഇന്ന് നിയമസഭയിൽ വെക്കും. ദളിത്, ​ഗോത്ര വിഭാ​ഗങ്ങളിൽപ്പെട്ടവരെ മതം മാറ്റിയാൽ 20 വർഷം വരെ തടവും 10 ലക്ഷം പിഴയുമാണ് പുതിയ നിയമത്തിൽ പറയുന്നത്.

കടുത്ത വ്യവസ്ഥകളോട് കൂടിയാണ് നിയമം നിയമസഭയിലേക്ക് രാജസ്ഥാൻ സർക്കാർ കൊണ്ടുവന്നിരിക്കുന്നത്.

രാജസ്ഥാനിലെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം 2025 എന്ന പേരിൽ ഫെബ്രുവരിയിൽ ഈ നിയമം സഭയിൽ കൊണ്ടുവന്നിരുന്നെങ്കിലും അതൊരു ചർച്ചയിലേക്ക് നീണ്ടിരുന്നില്ല. പിന്നീട്, ഇത് പിൻവിലിച്ചുകൊണ്ടാണ് കടുത്ത വ്യവസ്ഥകളോട് കൂടിയുള്ള നിയമം ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്.

പുതിയ നിയമപ്രകാരം ഏതെങ്കിലും ഒരാൾ അയാളുടെ പൂർവ്വികരുടെ മതത്തിലേക്ക് (ഘർ വാപസി) തിരികെ പോകുന്നതിന് ശിക്ഷയില്ല. ഇതിനെ നിർബന്ധിത മതപരിവർത്തനമായി കാണാൻ കഴിയില്ല എന്നാണ് നിയമത്തിൽ പറയുന്നത്. പുതിയ നിയമ ഭേദഗതി ബിൽ ഇന്ന് രാജസ്ഥാൻ നിയമസഭയുടെ മേശപ്പുറത്ത് വെക്കും.


Read Previous

ബിഗ് ബോസിനെ കുറിച്ച് മനസ് തുറന്ന് മോഹൻലാൽ ‘തലയിണ എടുത്ത് എറിഞ്ഞത് കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല, അതുപോലെ അവർ ഉപയോ​ഗിക്കുന്ന ഭാഷകളും

Read Next

ട്രെയിനിൽ വച്ച് മൊബൈൽ ഫോൺ അടിച്ച് മാറ്റിയ ആളെ പിടികൂടാനുള്ള ശ്രമത്തിൽ ബിഎസ്എഫ് ജവാന് രണ്ട് കാലുകളും നഷ്ടമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »