ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

എറണാകുളം: നിമിഷ പ്രിയയുടെ മോചനത്തിനായി യമനി പണ്ഡിതന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾ പരാജയപ്പെടുത്താൻ ശ്രമം നടക്കുന്നു. ആദ്യമായി ചർച്ചകളിലേക്കെത്തിയ കുടുംബത്തെ പലരും ബന്ധപ്പെട്ട് ആശയ കുഴപ്പം സൃഷ്ടിച്ചതായി കാന്തപുരത്തിൻ്റെ പ്രതിനിധി വ്യക്തമാക്കി. പണ്ഡിത്മാരുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾ തുടരുമെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിടേണ്ടതില്ലെന്നാണ് തീരുമാനമെന്നും കാന്തപുരത്തിൻ്റെ ഓഫിസ് വ്യക്തമാക്കി.
നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളെ പരാജയപ്പെടുത്താൻ സാമൂഹ മാധ്യമങ്ങളിലൂടെ ശ്രമം നടത്തുന്നതിനെതിരെ ആർ ജെ ഡി ദേശീയ കൗൺസിൽ സലിം മടവൂർ ഡിജിപിക്ക് പരാതി നൽകി. കൊല്ലപ്പെട്ട തലാൽ അബ്ദുൽ മഹ്ദിയുടെ സഹോദരൻ അബ്ദു ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് കമൻ്റ് ബോക്സിൽ ഒരുകൂട്ടം മലയാളികള്‍ എതിര്‍ത്തും അനുകൂലിച്ചും കമൻ്റ് രേഖപ്പെടുത്തിയിരുന്നു. ഇതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ചർച്ചയ്ക്ക് തടസമുണ്ടാക്കുന്നുണ്ടെന്ന് അഖിലേന്ത്യ സുന്നി അബൂബക്കർ മുസ്ലിയാരുടെ ഓഫിസ് വ്യക്തമാക്കി. തലാലിൻ്റെ കുടുംബം ഏറ്റവും ആദരി ക്കുന്ന സൂഫി ഗുരു ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹഫീളിനെ അവഹേളിച്ചുള്ള ചില വാർത്തകൾ യെമനിൽ പ്രചരിച്ചത് തിരിച്ചടിയായെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കമ്മിറ്റി നേരത്തെ കുറ്റപ്പെടു ത്തിയിരുന്നു. തലാലിൻ്റെ ബന്ധുക്കളെ ഇൻ്റർവ്യു ചെയ്തും നിമിഷ പ്രിയയുടെ മോചനം തടസപ്പെടു ത്താൻ ശ്രമിച്ചുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
ദയാധനത്തിനാണ് മിക്ക ഇന്ത്യൻ മാധ്യമങ്ങളും പ്രാധാന്യം നൽകിയത്. വാസ്തവത്തിൽ തലാലിൻ്റെ കുടുംബത്തിൽ നിന്ന് മാപ്പു ലഭിക്കുകയാണു പ്രധാനമെന്നും യെമനിൽ മധ്യസ്ഥശ്രമങ്ങൾക്കു നേരത്തേതന്നെ രംഗത്തുള്ള മനുഷ്യാവകാശപ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. അതേസമയം, ചർച്ചയ്ക്ക് നേതൃത്വം നൽകുന്ന പണ്ഡിതന്മാർക്കെതിരായി കേരളത്തിൽ സാമൂഹ മാധ്യമങ്ങളിലുള്ള അധിക്ഷേപങ്ങൾ ചർച്ചയെ ബാധിച്ചതായും കാന്തപുരത്തിൻ്റെ സെക്രട്ടറി ബാദുഷ സഖാഫി വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവന തള്ളി അഭിഭാഷകൻ സുബാഷ് ചന്ദ്രൻ
സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിന് പിന്നാലെ നിമിഷയുടെ മോചന ശ്രമത്തിൽ കാന്തപുരത്തിന്റെ പങ്ക് വിദേശകാര്യ മന്ത്രാലയം തള്ളിയെന്നത് മാധ്യമങ്ങളുടെ വ്യഖ്യാനം മാത്രമാണെന്ന് ആക്ഷൻ കമ്മിറ്റി ലീഗൽ അഡ്വൈസറും സുപ്രീം കോടതി അഭിഭാഷകനുമായ സുബാഷ് ചന്ദ്രൻ ഇടിവി ഭാരതിനോട് പറഞ്ഞു.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് കൊല്ലപ്പെട്ട തലാലിൻ്റെ അടുത്ത ബന്ധു, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസ്, യമൻ ശൂറാ കൗൺസിലിൻ്റെ പ്രധിനിധിയും സൂഫി പണ്ഡിത ഹബീബ് ഉമറിൻ്റെ നിർദേശ പ്രകാരം തലാലിൻ്റെ കുടുംബവുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തിരുന്നു.
ഹബീബ് ഉമറിൻ്റെ പ്രതിനിധി കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തിയായിരുന്നു കഴിഞ്ഞ 16ന് നടത്താൻ നിശ്ചയിച്ച വധശിക്ഷ മാറ്റിവച്ചത്. ഇതുമായി ബന്ധപ്പെട്ട യമൻ അധികൃതരുടെ ഉത്തരവ് കാന്തപുരമായിരുന്നു പുറത്ത് വിട്ടത്. അതുകൊണ്ട് തന്നെ കാന്തപുരത്തിൻ്റെ ഇടപെടല്‍ തന്നെയാണ് ഇതില്‍ നിര്‍ണായകമെന്നാണ് സുബാഷ് ചന്ദ്രൻ വ്യക്തമാക്കിയത്.
അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നും ദയാധനം സ്വീകരിക്കില്ലെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി വ്യക്തമാക്കിയതോടെ ചര്‍ച്ച പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ കാന്തപുരത്തിൻ്റെ പ്രതിനിധികളും ആക്ഷൻ കമ്മിറ്റിയും ഉള്‍പ്പെടെ ഇടപെട്ട് വീണ്ടും ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം.
