അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ.


അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് എൽഡി എഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അൻവർ അദ്ദേഹത്തിൻ്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം തൃപ്തികരമാണെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

അന്വേഷിക്കുന്നതിന് നിലപാടും മുഖ്യമന്ത്രി സ്വീകരിച്ചു കഴിഞ്ഞു. അതിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പി ശശിയുടെ പ്രശ്നം ഉൾപ്പെടെ അൻവറിന്റെ പരാതിയിൽ ഉണ്ട്. ഇതും അന്വേഷണത്തിൽ വരും. എഡിജി പിയുടെ ചുമതല സംബന്ധിച്ചതിൽ വ്യക്തത വരുത്തേണ്ടത് സര്ക്കാരാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.

അന്വേഷണ സംഘത്തെ നയിക്കുന്നത് ഡിജിപി ആണ്. അദ്ദേഹം ഒരു ആരോപണ ത്തിനും വിധേയനല്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു. സർക്കാർ പരിശോധിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കുമെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. കുറ്റം ആരോപിച്ചത് കൊണ്ടുമാത്രം കുറ്റവാളി ആകില്ല. തെളിഞ്ഞുകഴിഞ്ഞാൽ കർശന നടപടി ഉണ്ടാകു മെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. ആർഎസ്എസ്‍-എഡിജിപി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം പ്രതിപക്ഷ നേതാവിനോട് തന്നെ അത് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തെളിവുകൾ ഒക്കെ അന്വേഷണ സംഘത്തിന് ആദ്യം കൊടുക്കട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂർ പൂരം അട്ടിമറി ശ്രമം നടന്നെങ്കില്‍ പരിശോധിക്കും. ഗൗരവമായി എടുക്കും. സുനിൽകുമാറിനെ പോലെ ഒരാള് ആരോപണം ഉന്നയിച്ചാൽ അത് ഗൗരവമായി തന്നെ പരിശോധിക്കും ടിപി കൃഷ്ണൻ പറഞ്ഞു. പി വി അൻവറിൻ്റെ ആരോപണങ്ങൾ എല്ലാം പാർട്ടിയുടെ നിലപാട് അല്ല. പാർട്ടിയിൽ ഒരു പ്രശ്നവും ഇല്ല. ആർക്കും തെറ്റായ വ്യാഖ്യാ നങ്ങൾ വേണ്ട. ആർക്കെതിരെ പരാതി ഉണ്ടെങ്കിൽ അതിൽ കഴമ്പുണ്ടോ എന്ന് പാർട്ടി പരിശോധിക്കുമെന്ന് ടിപി കൃഷ്ണൻ വ്യക്തമാക്കി.


Read Previous

സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ കേരള കോൺഗ്രസ് എമ്മിൽ അതൃപ്തി; അടിയന്തര യോഗം ചേർന്നു

Read Next

ഇസ്രയേല്‍ സൈനിക സമ്മര്‍ദ്ദത്തിന് മുതിര്‍ന്നാല്‍ ബന്ദികളെ ശവപ്പെട്ടിയിലാക്കി മടക്കി അയക്കും’: ഭീഷണിയുമായി ഹമാസ് നേതാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »