Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാട്ടിൽ എൽഡിഎഫിന് കനത്ത തിരിച്ചടി, യു.ഡി.എഫിന് വൻ മുന്നേറ്റം; ബത്തേരിയിൽ അട്ടിമറി വിജയം, ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തി


കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലും സുൽത്താൻ ബത്തേരി നഗരസഭയിലും മാനന്തവാടി നഗരസഭയിലും യുഡിഎഫ് മുന്നേറ്റം. വയനാട്ടിൽ കല്‍പ്പറ്റ നഗരസഭയിൽ മാത്രമായി എൽഡിഫിന്‍റെ മുന്നറ്റമൊതുങ്ങി. വയനാട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് 14 സീറ്റുകളിലാണ് മുന്നേറുന്നത്.

എൽഡിഎഫ് മൂന്ന് സീറ്റുകളിലാണ് മുന്നേറുന്നത്. കഴിഞ്ഞ തവണ എട്ടു സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചിരുന്നത്. അതേസമയം, നിലവിലെ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരയ്ക്കാൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പൂതാടി ഡിവിഷനിൽ ഇത്തവണ പിന്നിലാണ്. ഇവിടെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി ബിനു ജേക്കബ് ആണ് ലീഡ് ചെയ്യുന്നത്. വയനാട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. അതുപോലെ മാനന്തവാടി നഗരസഭയിലും സുൽത്താൻ ബത്തേരി നഗരസഭയിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. സുൽത്താൻ ബത്തേരി നഗരസഭയിൽ എൽഡിഎഫിനെ പിന്നിലാക്കി 20 ഡിവിഷനുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. എൽഡിഎഫിന് 9 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. ബത്തേരി നഗരസഭ ഭരണം എൽഡിഎഫിൽ നിന്ന് തിരിച്ചുപിടിക്കുകയാണ് യുഡിഎഫ്. ബത്തേരി നഗരസഭ ചെയര്‍മാൻ ടികെ രമേഷ് ഉള്‍പ്പെടെ തോറ്റു. ബ്രഹ്മഗിരി സൊസൈറ്റി ക്രമക്കേട് അടക്കം എൽഡിഎഫിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

വയനാട്ടിലെ കല്‍പ്പറ്റ നഗരസഭയിൽ 15 സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്.  യുഡിഎഫ് എട്ടു സീറ്റുകളിലും എൻഡിഎ രണ്ടു സീറ്റുകളിലും വിജയിച്ചു. കല്‍പ്പറ്റ നഗരസഭ ഭരണം യുഡിഎഫിൽ നിന്ന് എൽഡിഎഫ് തിരിച്ചുപിടിച്ചു. അതേസമയം, മാനന്തവാടി നഗരസഭയിൽ 21 സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചു. 14 സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്. ഇവിടെയും യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയതും ബത്തേരി നഗരസഭ ഭരണം പിടിച്ചെടുത്തതും കോണ്‍ഗ്രസിന് വയനാട്ടിൽ നേട്ടമായി. വയനാട്ടിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളിൽ നാലിടത്തും യു.ഡി.എഫ് ആണ് മുന്നേറുന്നത്. ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് മുന്നേറ്റമാണ്. 18 പഞ്ചായത്തുകളിൽ യു.ഡി.എഫും നാലു പഞ്ചായത്തുകൾ എൽഡിഎഫുമാണ് മുന്നേറുന്നത്.


Read Previous

കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ ഞെട്ടിക്കൽ മുന്നേറ്റം, അഞ്ചിൽ നിന്ന് ഒന്നിലൊതുങ്ങി എൽ‍ഡിഎഫ്, തിരുവനന്തപുരത്ത് എൻഡിഎ മുന്നിൽ

Read Next

തോൽവിയെന്ന് പറഞ്ഞാൽ വമ്പൻ തോൽവി, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ലതികാ സുഭാഷ്, കിട്ടിയത് വെറും 113 വോട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »