Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാലക്കാടേയ്ക്ക് വരണോ എന്നത് രാഹുല്‍ തീരുമാനിക്കട്ടേ, ‘എ ഗ്രൂപ്പ്’ യോഗം ചേര്‍ന്നെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി’


തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിലേക്ക് വരണോ വേണ്ടയോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തീരുമാനിക്കട്ടെയെന്നും കോണ്‍ഗ്രസ് അഭിപ്രായം പറയാനില്ലെന്നും ഷാഫി പറമ്പില്‍ എംപി. രാഹുലിനെ പാര്‍ട്ടിയിലേക്ക് വീണ്ടും എങ്ങനെയെത്തിക്കുമെന്ന് ചര്‍ച്ച ചെയ്യാനായി തന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും ഷാഫി പറഞ്ഞു. സിപിഎം അജണ്ട മാധ്യമങ്ങള്‍ ഏറ്റെടുക്കരുതെന്നും ഷാഫി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട പാര്‍ട്ടി തീരുമാനം കോണ്‍ഗ്രസ് എടുത്തിട്ടുണ്ടെന്നും ഷാഫി ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് പാര്‍ട്ടി എല്ലാം പറഞ്ഞിട്ടുണ്ട്. പാലക്കാട് ഗ്രൂപ്പ് യോഗം നടന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും ഷാഫി പറഞ്ഞു. വടകരയില്‍ താനൊരു പ്രകോപനവും കുഴപ്പവും ഉണ്ടാക്കിയില്ലെന്നും ഷാഫി പറഞ്ഞു. അവര്‍ ഇനി സമരം ചെയ്യണോ വേണ്ടയോ എന്നത് അവരുടെ തീരുമാനമാണ്.

എന്നെ തടയാനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും പൊലീസും അവസരം ഉണ്ടാക്കി. തടഞ്ഞപ്പോള്‍ താന്‍ ഡോര്‍ തുറക്കാന്‍ പോയില്ല. പ്രതിഷേധം കുറച്ചു സമയം തുടരട്ടെ എന്നായിരുന്നു പൊലീസ് നയം. തെറി കേട്ട് ഭയന്ന് തിരിച്ചു പോകാന്‍ ആകില്ലെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. അതേ സമയം രാഹുലുമായി സംസാരി ച്ചോ എന്ന ചോദ്യത്തിന് ഷാഫി പറമ്പില്‍ മറുപടി പറഞ്ഞില്ല.


Read Previous

യുഎസ് തീരുവയ്ക്ക് പിന്നില്‍ ‘ട്രംപിന്റെ ഈഗോ’; ഇന്ത്യ – പാക് സംഘര്‍ഷത്തിലെ മധ്യസ്ഥത തള്ളിയത് ചൊടിപ്പിച്ചു, ജെഫറീസ് റിപ്പോര്‍ട്ട്

Read Next

ശരീര അവശിഷ്ടം ചിന്നിച്ചിതറി കിടക്കുന്നു, ബോംബ് നിര്‍മാണത്തിനിടെ എന്ന് സംശയം കണ്ണൂരിലെ വാടകവീട്ടിൽ പുലർച്ചെ വൻ സ്ഫോടനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »