‘വേനലവധി തുടങ്ങി, ഒപ്പം വേവലാതികളും’, കുഞ്ഞുമക്കളെ രക്ഷിക്കാം!; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്-#Let’s save the children!; Kerala Police with guidance-


കൊച്ചി: എല്ലാവര്‍ഷവും വേനലവധി ആഘോഷിക്കുന്നതിനിടെ ജലാശയങ്ങളില്‍ മനുഷ്യജീവന്‍ പൊലിഞ്ഞ നിരവധി സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കാനായി കുളങ്ങളിലും പുഴകളിലും ഇറങ്ങുന്നവരും അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാനായി യാതൊരു മുന്‍കരുതല്‍ സംവിധാനങ്ങളോ അവ ബോധമോ ഇല്ലാതെ എടുത്തുചാടുന്നവരുമാണ് പലപ്പോഴും മുങ്ങിത്താഴുന്നത്. വെള്ളത്തില്‍ ഇറങ്ങുന്ന കുഞ്ഞുമക്കളുടെയും കൂട്ടുകാരുടെയും സുരക്ഷയ്ക്കായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് കേരള പൊലീസ്.

‘ജലാശയങ്ങളിലെ അപകടസാധ്യതകളെപ്പറ്റി കുട്ടികളെ പറഞ്ഞുമനസ്സിലാക്കുക. മുതിര്‍ന്നവരുടെ കൂടെയല്ലാതെ ഒരു കാരണവശാലും കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ ഇറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണം. കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്നതിന് പ്രൊഫഷണലുകളായ പരിശീലകര്‍ ഉള്ള കേന്ദ്രങ്ങളില്‍ മാത്രമേ അയയ്ക്കാവൂ. നീന്തല്‍ സ്വയം പഠിക്കാതിരിക്കുക. കൂട്ടുകാര്‍ക്കൊപ്പം മാത്രമായി കുട്ടികള്‍ കളിക്കാനോ കുളിക്കാനോ മീന്‍ പിടിക്കാനോ വെള്ളത്തിലും മറ്റും പോകുന്നില്ലെന്ന് ഉറപ്പാക്കണം.

അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാനായി ഒരിക്കലും മുന്‍കരുതലുകള്‍ ഇല്ലാതെ എടുത്തുചാടരുത്. കയറോ കമ്പോ തുണിയോ അപകടത്തില്‍ പെട്ടയാള്‍ക്ക് എത്തിച്ചുനല്‍കണം. ലൈഫ് ബോയ് ഇല്ലാത്ത സാഹചര്യത്തില്‍ ടയറിന്റെ ട്യൂബില്‍ നീണ്ട കയറുകെട്ടി നല്‍കാവുന്നതാണ്.’- കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

വേനലവധി തുടങ്ങി; ഒപ്പം വേവലാതികളും.

എല്ലാവര്‍ഷവും അവധി ആഘോഷിക്കുന്നതിനിടെ ജലാശയങ്ങളില്‍ മനുഷ്യജീവന്‍ പൊലിയുന്നതോടെ കണ്ണീരിലാകുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്. അവധി ക്കാലം ആഘോഷിക്കാനായി കുളങ്ങളിലും പുഴകളിലും ഇറങ്ങുന്നവരും അപകട ത്തില്‍ പെടുന്നവരെ രക്ഷിക്കാനായി യാതൊരു മുന്‍കരുതല്‍ സംവിധാനങ്ങളോ അവബോധമോ ഇല്ലാതെ എടുത്തുചാടുന്നവരുമാണ് പലപ്പോഴും മുങ്ങിത്താഴുന്നത്.

വെള്ളത്തില്‍ ഇറങ്ങുന്ന നമ്മുടെ കുഞ്ഞുമക്കളുടെയും കൂട്ടുകാരുടെയും സുരക്ഷയ്ക്കായി നമുക്കാവുന്നതു ചെയ്യാം. ജലാശയങ്ങളിലെ അപകടസാധ്യതക ളെപ്പറ്റി കുട്ടികളെ പറഞ്ഞുമനസ്സിലാക്കുക. മുതിര്‍ന്നവരുടെ കൂടെയല്ലാതെ ഒരു കാരണവശാലും കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ ഇറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണം. കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്നതിന് പ്രൊഫഷണലുകളായ പരിശീലകര്‍ ഉള്ള കേന്ദ്രങ്ങളില്‍ മാത്രമേ അയയ്ക്കാവൂ. നീന്തല്‍ സ്വയം പഠിക്കാതിരിക്കുക. കൂട്ടുകാര്‍ക്കൊപ്പം മാത്രമായി കുട്ടികള്‍ കളിക്കാനോ കുളിക്കാനോ മീന്‍ പിടിക്കാനോ വെള്ളത്തിലും മറ്റും പോകുന്നില്ലെന്ന് ഉറപ്പാക്കണം. അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാനായി ഒരിക്കലും മുന്‍കരുതലുകള്‍ ഇല്ലാതെ എടുത്തുചാടരുത്. കയറോ കമ്പോ തുണിയോ അപകടത്തില്‍ പെട്ടയാള്‍ക്ക് എത്തിച്ചുനല്‍കണം. ലൈഫ് ബോയ് ഇല്ലാത്ത സാഹചര്യത്തില്‍ ടയറിന്റെ ട്യൂബില്‍ നീണ്ട കയറുകെട്ടി നല്‍കാവുന്നതാണ്.

സ്ത്രീകളും കുട്ടികളും വെള്ളത്തിലിറങ്ങുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. മുന്‍പരിചയമില്ലാത്ത തോടുകളിലും പുഴകളിലും കായലുകളിലും എടുത്തുചാടാതിരിക്കുക. ഒഴുക്ക്, ആഴം എന്നിവയും പാറയോ ചെളിയോ ഉണ്ടോ എന്നതും കൃത്യമായി മനസ്സിലാക്കിമാത്രമേ വെള്ളത്തില്‍ ഇറങ്ങാവൂ. നീന്തല്‍ അറിയുന്ന കുട്ടികള്‍ ആയാല്‍ പോലും കുളങ്ങളിലോ പുഴയിലോ സ്വിമ്മിംഗ് പൂളില്‍ തന്നെയാണെങ്കിലോ പോലും മുതിര്‍ന്നവരുടെ ശ്രദ്ധ ഉണ്ടാകേണ്ടതാണ്.

പകല്‍ സമയങ്ങളില്‍ മാത്രം നീന്താന്‍ പോകുക. രാത്രി സമയങ്ങളിലോ ജലാശയ പരിസരത്ത് ആളില്ലാത്ത സമയങ്ങളിലോ നീന്തരുത്. ഈ സമയങ്ങളില്‍ ബീച്ചില്‍ ഇറങ്ങുന്നതും ഒഴിവാക്കണം. ഹൃദ്രോഗം, അപസ്മാരം പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ നീന്തരുത്.

അപ്പോള്‍ അറിവും കരുതലുമായി സുരക്ഷിതമായ ഒരു അവധിക്കാലം ആസ്വദിക്കൂ. അത്യാവശ്യഘട്ടങ്ങളില്‍ 112 എന്ന നമ്പറില്‍ പോലീസിനെ വിളിക്കാം.


Read Previous

ലീഗിന്റെ വോട്ടു വേണം, പതാക പാടില്ല’; കോണ്‍ഗ്രസ് സ്വന്തം പതാക പോലും ഒളിപ്പിക്കേണ്ട ഗതികേടില്‍ : മുഖ്യമന്ത്രി #Congress has to hide even its own flag: Chief Minister

Read Next

മുൻ വോളിബോൾ താരം കരിമ്പാടം സത്യൻ മരിച്ച നിലയിൽ; സമീപവാസികൾ അറിഞ്ഞത് ദുർ​ഗന്ധം വമിച്ചപ്പോൾ #Former volleyball player Karimbadam Sathyan found dead

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »