ലീവെടുക്ക് നമുക്ക് ഒരിടം വരെ പോകാം, പറയുന്നത്‌പോലെ നിന്നാല്‍ പണം ഞാന്‍ തരാം’, അശ്ലീല പരാമര്‍ശവുമായി സിപിഎം നേതാവ്


കൊല്ലം: ഹൃദ്രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ച താത്കാലിക ജീവനക്കാരിയോട് നിരന്തരം ലൈംഗികച്ചുവ യോടെ സംസാരിച്ചെന്ന പരാതിയില്‍ കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെ പൊലീസ് കേസെടുത്തു. സി.പി.എം കരുനാഗപ്പള്ളി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് രാജു. 2023 ആഗസ്റ്റ് മുതല്‍ പലതവണ ചെയര്‍ മാന്റെ ചേംബറില്‍ വിളിച്ചുവരുത്തി അശ്ലീല സംസാരം നടത്തിയെന്നാണ് പരാതി.

ആറ് ദിവസം മുന്‍പ് ജീവനക്കാരി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 74, 78, 79 വകുപ്പുകളും പട്ടികജാതി പീഡന നിരോധന നിയമവും ചുമത്തി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാര മാണ് കേസെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷമേ അറസ്റ്രുണ്ടാവൂ. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി യോഗം ഇന്ന് ചേരും.

സി.പി.എം അനുഭാവിയായ ജീവനക്കാരി രണ്ടാഴ്ച മുന്‍പ് പാര്‍ട്ടി കരുനാഗപ്പള്ളി ടൗണ്‍ ലോക്കല്‍ കമ്മിറ്റിക്ക് പരാതി നല്‍കിയെങ്കിലും കഴമ്പില്ലെന്നു പറഞ്ഞ് തള്ളിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ, താന്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തി പ്രചരിപ്പിച്ചെന്ന് കാട്ടി നഗര സഭയിലെ ഒരു ഉദ്യോഗസ്ഥ നേരത്തെ നല്‍കിയ പരാതിയില്‍ താത്കാലിക ജീവന ക്കാരിക്കെതിരെയും ഇന്നലെ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.

ജീവനക്കാരിയുടെ പരാതിഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അദ്ധ്യക്ഷനായി സമിതി രൂപീകരിച്ചിരുന്നു. ഇതിന്റെ നോട്ടീസ് കൊടുക്കാന്‍ ചേംബറില്‍ ചെന്നപ്പോള്‍ താന്‍ സഹായിക്കാം, പണം തരാം, പക്ഷേ പറയുന്നതു പോലെ നില്‍ക്കണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ലീവെടുക്ക്, നമുക്ക് ഒരിടത്തുവരെ പോകാമെന്നും പറഞ്ഞു. വഴങ്ങാതായതോടെ, മുനിസിപ്പാലിറ്റി ഓഫീസിന്റെ നിലകള്‍ നിരന്തരം കയറിയിറങ്ങേണ്ട തരത്തില്‍ വൈരാഗ്യബുദ്ധിയോ ടെ അമിത ജോലിഭാരം അടിച്ചേല്‍പ്പിച്ചു.


Read Previous

ഇന്ത്യയ്ക്കെതിരായ വിവരങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റിന് ചോര്‍ത്തി നല്‍കി’; ഒടുവില്‍ കുറ്റസമ്മതം നടത്തി കനേഡിയന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ്

Read Next

സരയൂ നദിക്കരയില്‍ തെളിഞ്ഞത് 25 ലക്ഷം ചെരാതുകള്‍; ​ഗിന്നസ് റെക്കോർഡ്, ദീപോത്സവം ആഘോഷമാക്കി അയോധ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »