‘ഉരുളുപൊട്ടി വീണിടം ഉയിരുപോലെ കാത്തിടാം…’; വയനാടിന് പാട്ടിൻ്റെ സാന്ത്വനം


ഉരുൾപൊട്ടലിൽ സർവതും നഷ്‌ടപ്പെട്ട വയനാടിന്‍റെ അതിജീവനത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ഗാനം പുറത്തിറങ്ങി. ‘ചുരം നടന്ന് വന്നിടാം, കരൾ പകുത്തു തന്നിടാം, ഉള്ളുപൊട്ടിയെങ്കിലും, ഉലകമുണ്ട് കൂട്ടിനായ്’ എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം പ്രമുഖ വ്യക്തികളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറക്കി.

സംസ്ഥാന സർക്കാരിന്‍റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഊർജം പകരുകയാണ് പാട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മാധ്യമപ്രവർത്ത കനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്ന് ആണ് ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് സ്വദേശിയാണ് വിവേക്.

‘വയനാട് നേരിട്ട ദുരന്തം സമാനതകൾ ഇല്ലാത്തതാണ്. രക്ഷപ്പെട്ടവർക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാക്കേണ്ടതുണ്ട്. ആ നാടിനെ വീണ്ടെടുക്കാൻ കേവലമായ ശ്രമങ്ങൾ മാത്രം പോര. രാഷ്‌ട്രീയത്തിനപ്പുറം നാട് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി സഹായം എത്തിക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്. അതിന്‍റെ ഭാഗമാണ് ഈ പാട്ടും’ -എന്ന് വിവേക് പറഞ്ഞു.

വയനാട് ഉരുൾപൊട്ടൽ ദുരന്തഭാതിതർക്കായി സ്വാന്തന ഗാനം പുറത്തിറങ്ങി. കണ്ണൂർ സ്വദേശി വിവേക് മുഴക്കുന്ന് രചിച്ച ഗാനം ആലപിച്ചത് , രഞ്ജിത്ത് ജയരാമനാണ്

ഗാനത്തിന്‍റെ സംഗീതവും ആലാപനവും കൊച്ചി സ്വദേശിയായ രഞ്ജിത്ത് ജയരാമ നാണ്. ബിജിബാലിന്‍റെ ശിഷ്യനായ രഞ്ജിത്ത് വാനം നീലയാണ് ബായ് (ഡാ തടിയാ), പൂക്കാലം കൈ വീശി (മഹേഷിൻ്റെ പ്രതികാരം), ഞാനെന്നും കിനാവ് (ആദ്യരാത്രി) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട്.


Read Previous

ദുരന്തത്തിന്റെ ഒന്‍പതാംനാള്‍, തിരച്ചില്‍ തുടരും; മന്ത്രിസഭായോഗം ഇന്ന്, വയനാട് ദുരന്ത പുനരധിവാസം മുഖ്യ അജണ്ട

Read Next

കരിപ്പൂരിന്‍റെ ചിറകരിഞ്ഞ ദുരന്തം; ഓര്‍മകള്‍ക്ക് നാലാണ്ട്, ഇരകളോട് എയര്‍ ഇന്ത്യ കാട്ടിയത് നെറികേട്?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »