കൊച്ചി: ദുരിതം പേറി ജീവിതം, കണ്ണ് തുറക്കാത്ത അധികാരികള്‍ കേരളം കടുത്ത ചൂടിലും ഒട്ടുമിക്ക പ്രദേശങ്ങളും വരള്‍ച്ചയും നേരിടുമ്പോള്‍ വെള്ളക്കെട്ട് മൂലം വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാതെ ദുരിതത്തിലാണ് ഒരു നാട്. തണ്ണീര്‍മുക്കം മുതല്‍ പുറപ്പിള്ളിക്കാവ് വരെയുള്ള വേമ്പനാട് കായലിന്റെ തീരത്തുള്ള ഗ്രാമവാസികളാണ് ദുരിതം അനുഭവിക്കുന്നത്. രൂക്ഷമായ വെള്ളക്കെട്ട് കാരണം ഈ പ്രദേശത്തെ താമസക്കാര്‍ വീടുകള്‍ ഉപേക്ഷിച്ച് ഉപേക്ഷിച്ച് പോകുകയാണ്.

ദിവസ വേതനക്കാരായ സാധാരണക്കാരാണ് തങ്ങളുടെ വീടും സ്വത്തുവകകളും ഉപേക്ഷിച്ച് വാടക വീടുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുന്നത്. സാധാരണഗതിയില്‍ മലയാള മാസമായ വൃശ്ചിക ത്തില്‍ (നവംബര്‍-ഡിസംബര്‍) കായലിലെ ജലനിരപ്പ് ഉയരും. എന്നാല്‍ ഒരുമാസത്തിനുള്ളില്‍ കുറയുക യാണ് പതിവ്. എന്നാല്‍ ഇത്തവണ വെള്ളമിറങ്ങുന്നില്ല. കള്ളക്കടല്‍ പ്രതിഭാസം കാരണം സമുദ്ര നിരപ്പ് ഉയര്‍ന്നതാണ് ജലനിരപ്പ് താഴാത്തതിന് കാരണമെന്നാണ് പറയപ്പെടുന്നത്. ദക്ഷിണാഫ്രിക്കന്‍ തീരത്തു നിന്നുള്ള സമുദ്രജല പ്രവാഹമാണ് ജലനിരപ്പ് ഉയര്‍ന്നുതന്നെ നില്‍ക്കുന്നതിന് കാരണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
കഴിഞ്ഞ നാല് മാസമായി ജീവിതം നരകതുല്യമാണെന്ന് ഇടക്കൊച്ചി സ്വദേശിനി ഷൈനി പറയുന്നു. അഴുക്കുചാലുകള്‍ അടഞ്ഞതിനെത്തുടര്‍ന്ന് മലിനജലം വീടുകളിലേക്ക് കയറി രോഗങ്ങള്‍ പടര്‍ത്തുക യാണ്. വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ തന്നെ ഞങ്ങളുടെ കാലുകള്‍ ചൊറിയാന്‍ തുടങ്ങും. ദിവസത്തില്‍ പലതവണ ഡെറ്റോള്‍ ഉപയോഗിച്ച് കൈകാലുകള്‍ കഴുകേണ്ടി വരുന്നു. അടുത്ത കാലത്ത് ഇടക്കൊച്ചി പ്രദേശത്ത് രണ്ട് പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്
ബണ്ട് മതില്‍ പണിയുന്നതിനും തടാകം ശുദ്ധീകരിക്കുന്നതിനും മുന്‍ സര്‍ക്കാര്‍ 4.85 കോടി രൂപ അനു വദിച്ചെങ്കിലും ടെന്‍ഡര്‍ പ്രശ്നങ്ങള്‍ കാരണം പണി വൈകുകയാണ്. സര്‍ക്കാര്‍ അടിയന്തര നടപടിയെ ടുക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്താനാണ് നാട്ടുകാരുടെ തീരുമാനമെന്നും ഷൈനി പറയുന്നു. തങ്ങളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മന്ത്രിമാരായ പി രാജീവിനെ യും റോഷി അഗസ്റ്റിനെയും കണ്ടിരുന്നുവെന്നും ഷൈനി കൂട്ടിച്ചേര്‍ത്തു.
പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും ഒരു കിലോമീറ്റര്‍ അകലെയുള്ള വീടുകളെയാണ് ആശ്രയിക്കുന്നത്. പ്രായമായവര്‍ക്കും കൊച്ചു പെണ്‍കുട്ടികള്‍ക്കുമെല്ലാം ഇങ്ങനെ എത്രകാലം അപരി ചിതരുടെ വീടുകളില്‍ പോയി മുട്ടാനാകും?. നാളിതുവരെ എംഎല്‍എയോ മേയറോ കലക്ടറോ ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഷൈനി പറയുന്നു.
അഞ്ച് വാര്‍ഡുകളിലായി താമസിക്കുന്ന 1,500 ഓളം കുടുംബങ്ങളെ വെള്ളക്കെട്ട് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ചെല്ലാനം ഗ്രാമപഞ്ചായത്ത് അംഗം കെ ഡി പ്രസാദ് പറഞ്ഞു. പല പ്രദേശങ്ങളിലും റോഡുകള്‍ വെള്ളത്തിനടിയിലായതിനാല്‍ ആളുകള്‍ക്ക് അരയോളം വെള്ളത്തിലൂടെ നടക്കേണ്ടി വരുന്നു. വീടുകളിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. വിഷയത്തില്‍ അടിയന്തരമായി ഇടപെണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രമേയം പാസ്സാക്കി സര്‍ക്കാരിന് അയച്ചിട്ടുണ്ടെന്ന് പ്രസാദ് വ്യക്തമാക്കി.
ഡിസംബര്‍ മുതല്‍ കടലിലെ ജലനിരപ്പ് ഉയര്‍ന്ന നിലയില്‍ തുടരുകയാണ്, ഇത് തടാകത്തില്‍ ഉപ്പുവെള്ളം കയറാന്‍ കാരണമായിട്ടുണ്ടെന്ന് വേമ്പനാട് കായലില്‍ ചെളി അടിഞ്ഞുകൂടുന്നതിനെക്കുറിച്ച് പഠനം നടത്തിയ കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാലയിലെ (കുഫോസ്) ഫാക്കല്‍റ്റി വി എന്‍ സഞ്ജീവന്‍ പറയുന്നു. കായലില്‍ നിന്ന് ചെളി നീക്കം ചെയ്യുന്നത് ഒരു പരിഹാരമാണെന്ന് കരുതുന്നില്ല. കാരണം ഇത് കടല്‍വെള്ളത്തിന്റെ കൂടുതല്‍ കടന്നുകയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി തീരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ്, കൊച്ചി ചാനലില്‍ നിന്ന് ഡ്രഡ്ജ് ചെയ്ത അവശിഷ്ട ങ്ങള്‍ പോര്‍ട്ട് ട്രസ്റ്റ് നിക്ഷേപിക്കുന്നത്. ഈ മണ്ണ് കടല്‍ഭിത്തിയോട് ചേര്‍ന്നുള്ള താഴ്ന്ന തീരപ്രദേശങ്ങളില്‍ നിക്ഷേപിച്ചാല്‍ അത് കരയെ ഉയര്‍ത്താന്‍ സഹായിക്കും. സര്‍ക്കാര്‍ വേമ്പനാട് തടാകം ശുദ്ധീകരിക്കുക യാണെങ്കില്‍, കരയുടെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിന് തീരപ്രദേശങ്ങളില്‍ മണ്ണ് നിക്ഷേപിക്കുകയെന്ന താണ് ഏക പരിഹാരം. സഞ്ജീവന്‍ പറഞ്ഞു.
പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലായതിനാല്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് താമസം മാറാന്‍ നിര്‍ബന്ധിതമായതായി പ്രദേശവാസിയായ എം ഡി ധനേഷ് പറയുന്നു. ഇടക്കൊച്ചിയിലെ 350 ഓളം വീടുകളെയാണ് വെള്ളക്കെട്ട് ബാധിച്ചിട്ടുള്ളത്. 20 കുടുംബങ്ങള്‍ ഇതിനോടകം പ്രദേശം വിട്ട് വാടക വീടുകളിലേക്ക് മാറി. ആവശ്യക്കാര്‍ ആരും വരാത്തതിനാല്‍ തങ്ങളുടെ ഭൂമി വില്‍ക്കാനും കഴിയാത്ത അവസ്ഥയാണ്. ജനകീയ കമ്മിറ്റി രൂപീകരിച്ചതായും, സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറി ധര്‍മ്മജന്റെ മകനായ ധനേഷ് അറിയിച്ചു.