Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലിവിങ് ടുഗതര്‍ വിവാഹം അല്ല; പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ല: ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി


കൊച്ചി: ലിവിങ് ടുഗതര്‍ വിവാഹം അല്ലെന്ന് ഹൈക്കോടതിയുടെ സുപ്രധാന നിരീ ക്ഷണം. ലിവിങ് ടുഗതര്‍ പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമപരമായി വിവാഹം കഴിച്ചാല്‍ മാത്രമേ ഭര്‍ത്താവെന്ന് പറയാനാകൂ. ലിവിങ് ടുഗതര്‍ ബന്ധങ്ങളില്‍ പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാല്‍ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി പറഞ്ഞു.

എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. തനിക്കെ തിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.

പരാതിക്കാരിയായ യുവതിയുമായി ലിവിങ് ടുഗതര്‍ ബന്ധത്തിലായിരുന്നു. ഈ ബന്ധം പിന്നീട് തകര്‍ന്നു. ഇതിനു പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കുകയായി രുന്നുവെന്ന് യുവാവ് ചൂണ്ടിക്കാട്ടി.യുവതിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് ഗാര്‍ഹിക പീഡനക്കേസെടുത്തു. ഇത് നിയമപരമല്ലെന്നും യുവാവ് ഹര്‍ജിയില്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.

ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരണമെങ്കില്‍ നിയമ പരമായി വിവാഹം കഴിച്ചിരിക്കണമെന്നും കോടതി വ്യക്തമാക്കി.


Read Previous

ബ്രെയിന്‍ ചിപ്പ് ടെലിപ്പതി മനുഷ്യന് സൂപ്പര്‍ പവര്‍ നല്‍കുമെന്ന് ഇലോണ്‍ മസ്‌ക്; രണ്ടാം ഘട്ട പരീക്ഷണത്തിനൊരുങ്ങി ന്യൂറാലിങ്ക്

Read Next

വീടുകള്‍ കത്തുന്നു… നിരപരാധികളുടെ ജീവന്‍ അപകടത്തിലാണ്’, ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍: മണിപ്പൂര്‍ സന്ദര്‍ശന വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »