Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തദ്ദേശ തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ ആറിടത്ത് എതിരില്ലാതെ എല്‍ഡിഎഫ്


കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ ആറി ടത്ത് എല്‍ഡിഎഫിന് വിജയം. ആന്തൂര്‍ നഗരസഭയിലെ രണ്ടിടത്തും മലപ്പട്ടം, കണ്ണിപുരം ഗ്രാമപഞ്ചാ യത്തുകളിലെ രണ്ടിടത്തുമാണ് സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിച്ചത്. പത്രിക സമര്‍പ്പി ക്കേണ്ട അവസാന സമയമായ വെള്ളിയാഴ്ച, വൈകിട്ടുവരെ ആറിടത്തും മറ്റാരും പത്രിക നല്‍കിയില്ല. പത്രിക പിന്‍വലിക്കുന്ന സമയം കഴിയുന്നതോടെ ഇവരെ വിജയികളായി പ്രഖ്യാപിക്കും.

ആന്തൂര്‍ നഗരസഭയില്‍ നിലവില്‍ എല്‍ഡിഎഫിന് പ്രതിപക്ഷമില്ലാത്ത സാഹചര്യമാണുള്ളത്. മോറാഴ വാര്‍ഡില്‍ കെ രജിതയും പൊടിക്കുണ്ട് വാര്‍ഡില്‍ കെ പ്രേമരാജനുമാണ് എതിരില്ലാതെ വിജയിച്ചത്. ആന്തൂർ നഗരസഭ പിറവിയെടുത്ത 2015-ലെ ആദ്യ തെരഞ്ഞെടുപ്പിൽ ആകെയുള്ള 28 വാർഡിൽ 14-ലും എൽഡിഎഫ് എതിരില്ലാതെ വിജയം നേടിയിരുന്നു. 2020-ൽ അത് ആറിൽ ഒതുങ്ങി.

വോട്ടിങ് തുടങ്ങും മുന്‍പേ ആറ് സീറ്റുകളില്‍ എതിരില്ലാത്ത വിജയം നേടാനായത് എല്‍ഡിഎഫ് പക്ഷ ത്തിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് പതിവായി നേടുന്ന എതിരില്ലാത്ത വിജയം ഇക്കുറിയും തുടരുമെന്നാണ് വിലയിരുത്തല്‍.

മലപ്പട്ടം ഗ്രാമ പഞ്ചായത്തും സിപിഎമ്മിന്റെ ചെങ്കോട്ടയാണ്. അടുവാപ്പുറം നോര്‍ത്തില്‍ ഐവി ഒതേ നനും അടുവാപ്പുറം സൗത്തില്‍ സി കെ ശ്രേയയും കണ്ണിപുരം പഞ്ചായത്തില്‍ ഇടക്കേപ്പുറം സൗത്തില്‍ പി രീതിയും ഇടക്കേപ്പുറം സെന്ററില്‍ പിവി രേഷ്മയുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍.


Read Previous

വാസുവിന് കട്ടില്‍; പത്മകുമാര്‍ സെല്ലില്‍ തടവുകാര്‍ക്കൊപ്പം

Read Next

12 കോടിയുടെ ഒന്നാം സമ്മാനം ഈ ടിക്കറ്റിന്, പൂജാ ബമ്പർ നറുക്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »